
ജോധ്പുര്‍: രാജസ്ഥാനില്‍ (Rajasthan) ഏഴുവയസ്സുകാരിയായ സഹോദരിയുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ (Rape and murder) കേസില്‍ 25കാരനായ അമ്മാവന് സ്‌പെഷ്യല്‍ പോക്‌സോ കോടതി (Pocso court) വധശിക്ഷ (death penalty) വിധിച്ചു. പോക്‌സോ കോടതി ജഡ്ജി രേഖ റാത്തോഡാണ് വധശിക്ഷക്ക് വിധിച്ചത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. സെപ്റ്റംബര്‍ 20നാണ് പ്രതിയായ 25കാരന്‍ സഹോദരിയുടെ മകളായ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 11 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കോടതി പരിഗണിച്ചു. പബ്ലിക് പ്രൊസിക്യൂട്ടര്‍ സുമേര്‍ സിങ്ങാണ് കോടതിയില്‍ വാദിച്ചത്. പൊലീസ് അന്വേഷണം വളരെ വേഗത്തിലായിരുന്നു.
ആറുദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 29 പ്രതികളെ വിസ്തരിച്ചു. ഒരു സാക്ഷിയെ മാത്രമാണ് പ്രതിഭാഗം ഹാജരാക്കിയത്. പ്രതി മാനസിക വൈകല്യമുള്ളയാളാണെന്ന വാദം കോടതി അംഗീകരിച്ചില്ല. പ്രതിക്ക് മാനസികമായി യാതൊരു പ്രശ്‌നവുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും കോടതി നിരീക്ഷിച്ചു.
കുട്ടിയെ പ്രലോഭിപ്പിച്ച് കൃഷിയിടത്തില്‍ കൊണ്ടുപോയാണ് പ്രതി ബലാത്സംഗം ചെയ്തത്. സംഭവം കുട്ടി പുറത്തുപറയുമെന്ന ഭീതിയാല്‍ കുട്ടിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. അമ്മയുടെ പരാതിയില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം ലഭിച്ചു. അന്ന് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 25കാരനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചതും ഈ മാസമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam