സമരസ്ഥലങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്‍റർനെറ്റും പുനഃസ്ഥാപിക്കണം; സമരഭൂമിലേക്ക് കൂടുതൽ കർഷകരെത്തും

Published : Feb 01, 2021, 12:15 AM ISTUpdated : Feb 01, 2021, 12:17 AM IST
സമരസ്ഥലങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്‍റർനെറ്റും പുനഃസ്ഥാപിക്കണം; സമരഭൂമിലേക്ക് കൂടുതൽ കർഷകരെത്തും

Synopsis

ചർച്ച തുടരാമെന്നും കർഷകരുടെ പരാതികൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാമെന്നുമാണ് സർക്കാർ പ്രതികരണം

ദില്ലി: ദില്ലി അതിർത്തികളിലെ കർഷക സമരം തുടരുന്നു. ടാക്ടർ റാലിയുമായും സമരഭൂമികളിലെ സംഘർഷവുമായും ബന്ധപ്പെട്ട കേസുകളിൽ നിയമ നടപടിക്കായി കർഷക സംഘടനകൾ അഭിഭാഷകരെ നിയമിച്ചു. സമരസ്ഥലങ്ങളിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇന്‍റർനെറ്റും പുനഃസ്ഥാപിക്കണമെന്നും കൂടുതൽ കർഷകർ സമരഭൂമിലേക്ക് പ്രവേശിക്കുന്നത് തടയാൻ സ്ഥാപിച്ച തടസങ്ങൾ നീക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.

ഗാസിപൂരിലെ പൊലീസ് വിന്യാസത്തിനും സിംഘു സംഘർഷത്തിനും ശേഷം സമരഭൂമികളിലേക്ക് എത്തുന്ന കർഷകരുടെ എണ്ണം വർധിക്കുകയാണ്. ചർച്ച തുടരാമെന്നും കർഷകരുടെ പരാതികൾ പരിശോധിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാമെന്നുമാണ് സർക്കാർ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേരളമാകെ ആഞ്ഞടിച്ച് തൂഫാൻ തരംഗം; ഇതുവരെ അറസ്റ്റിലായത് 12963 പേര്‍, കേസുകളുടെ എണ്ണം 12013 ആയി
ജിമ്മിന്റെ ഒന്നാം വാർഷികാഘോഷം കലാശിച്ചത് ദുരന്തത്തിൽ; ട്രെയിനർ സഹപ്രവർത്തകരുടെ മർദനമേറ്റ് മരിച്ചു