രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: മേല്‍ക്കൈ നേടി കോണ്‍ഗ്രസ്

By Web TeamFirst Published Sep 4, 2021, 9:48 PM IST
Highlights

രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. അതേ സമയം ജില്ല പഞ്ചായത്തിലേക്കുള്ള വോട്ടെണ്ണല്‍ മന്ധഗതിയിലാണ്. 

ജയ്പൂര്‍: രാജ്യസ്ഥാനിലെ പഞ്ചായത്ത് സമിതികളിലേക്ക് നടത്ത തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ രാജസ്ഥാനിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് മുന്‍തൂക്കം. ആറ് ജില്ലകളില്‍ മൂന്ന് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പുകളില്‍ 1564 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കാണ് വിജയികളെ നിശ്ചയിച്ചത്. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇതില്‍ കോണ്‍ഗ്രസ് 670 സീറ്റുകളില്‍ വിജയിച്ചു. ബിജെപി 550 സീറ്റുകളാണ് നേടിയത്.  സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളും മറ്റു പാര്‍ട്ടികളും 343 സീറ്റുകളില്‍ വിജയിച്ചു.

രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. അതേ സമയം ജില്ല പഞ്ചായത്തിലേക്കുള്ള വോട്ടെണ്ണല്‍ മന്ധഗതിയിലാണ്. 200 ജില്ല പഞ്ചായത്ത് സീറ്റുകളാണ് ആറ് ജില്ലകളിലായി ഉള്ളത്. ഇതില്‍ 35 സീറ്റുകളുടെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. ഇതില്‍ കോണ്‍ഗ്രസ് 15 സീറ്റും, ബിജെപി 17 സീറ്റും വിജയിച്ചു. മറ്റുള്ളവര്‍ 3 സീറ്റ് നേടി.

ആഗസ്റ്റ് 26, 29, സെപ്തംബര്‍ 1 എന്നീ തീയതികളിലാണ് ആറ് ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. ഈ ആറുജില്ലകളില്‍ 78 പഞ്ചായത്തുകളാണ് ഉള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!