
ജയ്‍പൂര്‍: അമിതഭാരം കയറ്റിയതിന് രാജസ്ഥാനിലെ ട്രക്ക് ഡ്രൈവര്‍ക്കും ഉടമയ്ക്കും ലഭിച്ചത് 1.41 ലക്ഷം രൂപ പിഴ. മോട്ടോര്‍ വാഹന നിയമം പുതുക്കിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പിഴത്തുകയാണിത്. പിഴ ചുമത്തിയതായി ട്രക്കിന്‍റെ ഉടമയായ ബിക്കാനര്‍ സ്വദേശി ഹര്‍മന്‍ റാം ഭാമ്പുവാണ് വെളിപ്പെടുത്തിയത്.
പിഴ അടച്ചതിന് ശേഷമാണ് പിടിച്ചെടുത്ത ട്രക്ക് ദില്ലി കോടതി ഉത്തരവ് പ്രകാരം വിട്ടുനല്‍കിയത്. അനുവദനീയമായ അളവ് കഴിഞ്ഞുള്ള ആദ്യ ടണ്ണിന് 20,000 ഉം പിന്നീടുള്ള ഓരോ അധിക ടണ്ണിനും 2,000 രൂപ വീതവും ആര്‍സി, പെര്‍മിറ്റ് ലംഘനങ്ങള്‍ക്ക് 10,000 രൂപ വീതവും അങ്ങനെ ആകെ മൊത്തം 70,800 രൂപയാണ് പിഴയിനത്തില്‍ ട്രക്ക് ഡ്രൈവറുടെ പക്കല്‍ നിന്നും ഈടാക്കിയത്. ഇതേ പിഴത്തുക ട്രക്കിന്‍റെ ഉടമയുടെ കയ്യില്‍ നിന്നും ഈടാക്കി. ഇതോടെ നിയമലംഘനത്തിന്‍റെ പേരില്‍ ഇവര്‍ക്ക് അടയ്ക്കേണ്ടി വന്നത് 1,41,600 രൂപയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബര്‍ മൂന്നിന് ഒഡീഷയിലെ സമ്പല്‍പൂര്‍ ജില്ലയിലെ ട്രക്ക് ഡ്രൈവര്‍ അശോക് ജാദവിന് 86,500 രൂപ പിഴ ലഭിച്ചത് സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam