
ദില്ലി: ഇന്ത്യയിൽ നല്ല കാര്യങ്ങൾ സംഭവിച്ചാലും ചില ഇടതുപക്ഷക്കാരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ആകെത്തുകയാണിതെന്നും മന്ത്രി ട്വീറ്റിൽ വ്യക്തമാക്കി. മീനു ന്യൂയോർക്ക് എന്ന ഐഡിയുടെ ട്വീറ്റാണ് മന്ത്രി റീട്വീറ്റ് ചെയ്തത്. എയർ ഇന്ത്യ 470 ജെറ്റ് വിമാനങ്ങൾ വാങ്ങുമ്പോൾ റാണ അയ്യൂർ, അർഫ, റൊമീല ഥാപ്പർ, രാജ്ദീവ് സർദേശായി, ഔഡ്രി ട്രെസ്കെ, രാഹുൽ ഗാന്ധി, കെജ്രിവാൾ തുടങ്ങിയവർ എങ്ങനെയാകും പ്രതികരിക്കുക എന്നതാണ് ട്വീറ്റിൽ പറയുന്നത്.
ടാറ്റ ഏറ്റെടുത്ത് ഒരു വർഷത്തിന് ശേഷമാണ് എയർ ഇന്ത്യ 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകി ചരിത്രം സൃഷ്ടിച്ചത്. യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർ ബസിൽ നിന്നും 250 വിമാനങ്ങളും അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗിൽ നിന്നും 220 വിമാനങ്ങളും എയർ ഇന്ത്യ വാങ്ങും. എയർ ഇന്ത്യയ്ക്ക് മുൻപ് ഏറ്റവും വലിയ വിമാന കരാർ നടത്തിയത് അമേരിക്കൻ എയർലൈൻസ് ആയിരുന്നു. 460 വിമാനങ്ങളാണ് 2011 ൽ അമേരിക്കൻ എയർലൈൻസ് വാങ്ങിയത്.
70 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇടപാടാണ് എയർ ഇന്ത്യ നടത്തിയിരിക്കുന്നത് അതായത് ഏകദേശം 5.7 ലക്ഷം കോടി രൂപയുടെ ഇടപാട്. എയർബസിൽ നിന്ന്, എയർ ഇന്ത്യ 40 വൈഡ് ബോഡി എ 350 വിമാനങ്ങളും 210 നാരോ ബോഡി എ 320 നിയോ ഫാമിലി പ്ലെയിനുകളും ഓർഡർ ചെയ്തിട്ടുണ്ട്, ബോയിംഗിൽ നിന്ന്, 10 വൈഡ്-ബോഡി ബി 777 എസ്സ് വിമാനങ്ങൾ, 20 വൈഡ്-ബോഡി ബി 787 വിമാനങ്ങൾ, കൂടാതെ 190 നാരോ ബോഡി ബി 737 മാക്സ് വിമാനങ്ങൾ എന്നിവയ്ക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്.
'ഇന്ത്യ പറപറക്കും' എയർ ഇന്ത്യയ്ക്ക് പിന്നാലെ വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ