രാജീവ് കുമാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റു

By Web TeamFirst Published Sep 1, 2020, 10:17 PM IST
Highlights

രാജീവ് കുമാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റു.  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ ചന്ദ്ര എന്നിവർക്കൊപ്പാണ് അദ്ദേഹം പ്രവർത്തിക്കുക.
 

ദില്ലി: രാജീവ് കുമാർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റു.  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ ചന്ദ്ര എന്നിവർക്കൊപ്പാണ് അദ്ദേഹം പ്രവർത്തിക്കുക.

1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 36 വർഷമായി വിവിധ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ പ്രവർത്തിടച്ചിട്ടുണ്ട്. അശോക് ലവാസ രാജിവച്ചൊഴിഞ്ഞ സ്ഥാനത്തേക്കാണ് നിയമനം. കഴിഞ്ഞ മാസം 21നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജീവ് കുമാറിനെ നിയമിച്ചത്.

ദിവസങ്ങൾക്ക് മുമ്പാണ് അശോക് ലവാസ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് രാജിവച്ചത്. ലവാസ ഏഷ്യൻ വികസന ബാങ്കിൽ വൈസ് പ്രസിഡൻറായി ഈ മാസം ചുമതലയേല്ക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് ക്ളീൻ ചിറ്റ് നല്കിയതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് അശോക് ലവാസ. ഏറെ വിവാദങ്ങൾക്കൊടുവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി അശോക് ലവാസ രാജിവച്ചത്.

click me!