നേതൃസ്ഥാനത്തേക്ക് ആർഎസ്എസ് നേതാക്കളും, രജനി മക്കൾ മണ്ഡ്രത്തിനുള്ളിൽ എതിർപ്പ്, രജനീകാന്ത് കൂടിക്കാഴ്ച

By Web TeamFirst Published Dec 9, 2020, 1:02 PM IST
Highlights

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രജനി മക്കൾ മണ്ഡ്രം ഭരവാഹികളുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തുകയാണ്.

ചെന്നൈ: ആർഎസ്എസ് നേതാക്കളെ നേതൃസ്ഥാനത്ത് കൊണ്ടുവന്നതിൽ രജനി മക്കൾ മണ്ഡ്രത്തിനുള്ളിൽ എതിർപ്പ് ഉയരുന്നു. ആർഎസ്എസുകാരെ പരിഗണിച്ചതിൽ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങൾക്കും എതിർപ്പുണ്ടെന്നാണ് വിവരം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രജനി മക്കൾ മണ്ഡ്രം ഭരവാഹികളുമായി രജനീകാന്ത് കൂടിക്കാഴ്ച നടത്തുകയാണ്. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ എല്ലാ സീറ്റിലും മത്സരിക്കാൻ ഒരുങ്ങുകയാണ് രജനീ മക്കൾ മണ്ഡ്രം. 

ദ്രാവിഡ പാര്‍ട്ടികളെ വിമര്‍ശിക്കാതെ പുതിയ വാഗ്ദാനങ്ങളുമായി പ്രചാരണം നടത്താനാണ് ഒരുക്കം. തിരഞ്ഞെടുപ്പിന് ശേഷം മാത്രം  സഖ്യചര്‍ച്ചകള്‍ മതിയെന്നാണ് നിലപാട്. എന്നാല്‍ തിരഞ്ഞടുപ്പിന് മുന്‍പേ താരത്തെ ഒപ്പമെത്തിക്കാനുള്ള നീക്കത്തിലാണ് രാഷ്ട്രീയ കക്ഷികള്‍. രജനീകാന്ത് ബിജെപി കളിപ്പാവയെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടും ഡിഎംകെയും സ്റ്റാലിനും ഇക്കാര്യത്തിൽ മൌനത്തിലാണ്. 

click me!