Latest Videos

തിരുവനന്തപുരത്തെ ആര്‍ജിസിബി രണ്ടാം ക്യാമ്പസ് എംഎസ് ഗോൾവാൾക്കറുടെ പേരില്‍

By Web TeamFirst Published Dec 5, 2020, 10:09 AM IST
Highlights

ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്രമേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍‍ദ്ധനാണ് ഈ കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ആക്കുളത്താണ് രണ്ടാം ക്യാമ്പസ് തയ്യാറായിരിക്കുന്നത്. 

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി തിരുവനന്തപുരത്തിന്‍റെ രണ്ടാമത്തെ ക്യാംപസിന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എംഎസ് ഗോള്‍വാക്കറിന്‍റെ പേര് നല്‍കും. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നാണ് ക്യാമ്പസ് ഇനി അറിയപ്പെടുക.

ആര്‍ജിസിബിയുടെ ആറാമത് അന്താരാഷ്ട്ര ശാസ്ത്രമേളയുടെ ആമുഖ പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ഹര്‍ഷ വര്‍‍ദ്ധനാണ് ഈ കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ ആക്കുളത്താണ് രണ്ടാം ക്യാമ്പസ് തയ്യാറായിരിക്കുന്നത്. പുതിയ ക്യാമ്പസ് വലിയ രീതിയിലുള്ള വൈഞ്ജാനിക മുന്നേറ്റങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അടിത്തറയാകും. തന്മാത്രാ സൂക്ഷ്മകോശ ചികിത്സാരീതിയ്ക്ക് അത്യാധുനിക സംവിധാനങ്ങളുണ്ടാകും. മൂലകോശം മാറ്റിവെയ്ക്കല്‍, ജീന്‍ തെറാപ്പി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ നിക്ഷേപകര്‍, സംരഭകര്‍, ബയോടെക്, ബയോഫാര്‍മ കമ്പനികള്‍ തുടങ്ങിയവയ്ക്ക് ടെസ്റ്റ് ആന്‍ഡ് പ്രൂഫിനായി അത്യാധുനിക സംവിധാനം നിലവില്‍വരും. ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേറ്റര്‍ സംവിധാനവും ഇവിടെയുണ്ടാകും. ബയോട്ക്‌നോളജി രംഗത്ത് വന്‍ വികസനമാണ് ഇതിലൂടെ സാധ്യമാകുകയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

click me!