'വരുന്ന വാർത്തകൾ അഭ്യൂഹം മാത്രം, കോൺഗ്രസ് പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

Published : Mar 19, 2026, 02:32 PM ISTUpdated : Mar 19, 2026, 06:22 PM IST
rajmohan unnithan

Synopsis

പട്ടിക നേരത്തെ തയ്യാറാക്കിയതാണ്, ഇനി അത് മാറാൻ സാധ്യതയില്ല. പാസാക്കിയ ലിസ്റ്റിൽ മാറ്റം വരുത്താൻ നേതാക്കൾ മടങ്ങിയ സാഹചര്യത്തിൽ സാധ്യത ഇല്ല. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ.

ദില്ലി: കണ്ണൂരിൽ കെ സുധാകരന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ അഭ്യൂഹം മാത്രമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കോൺ​ഗ്രസ് പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. പട്ടിക നേരത്തെ തയ്യാറാക്കിയതാണ്, ഇനി അത് മാറാൻ സാധ്യതയില്ല. പാസാക്കിയ ലിസ്റ്റിൽ മാറ്റം വരുത്താൻ നേതാക്കൾ മടങ്ങിയ സാഹചര്യത്തിൽ സാധ്യത ഇല്ല. രാഷ്ട്രീയം സാധ്യതകളുടെ കലയായതുകൊണ്ട് എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടാണ് തനിക്കുള്ളതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

കണ്ണൂരിലെ സീറ്റ് വിഷയത്തിൽ പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന കെ സുധാകരന്  സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. കണ്ണൂരിൽ ടി ഒ മോഹനനെ ഒഴിവാക്കി സുധാകരന് സീറ്റ് നൽകാനുള്ള നീക്കത്തിലാണെന്ന വിവരമാണ് പുറത്തുവരുന്നത്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും എകെ ആന്‍റണിയും അനുനയത്തിനായി ഇടപെട്ടിരുന്നു. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്നായിരുന്നു സുധാകരൻ്റെ വെല്ലുവിളി. ഇതോടെയാണ് എകെ ആൻ്റണി വിഷയത്തിൽ ഇടപെട്ട് സംസാരിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് 8വയസുള്ള മകളെ തള്ളിയിട്ട് അമ്മ, തലയിലും അരയിലും ഗുരുതര പരിക്കേറ്റ് രണ്ടാം ക്ലാസുകാരി
ഐപിഎസുകാരിക്കും രക്ഷയില്ല, അറസ്റ്റ് വിവരം വിശദമാക്കി വീഡിയോ, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ബോഡി ഷേമിംഗ് രൂക്ഷം,കമന്റ് ബോക്സ് പൂട്ടേണ്ട ഗതികേടിൽ പൊലീസ്