തമിഴ്നാട്ടിൽ കടുത്ത നിലപാടിൽ സിപിഎം, അഞ്ച് സീറ്റ് നൽകാം എന്ന് ഡിഎംകെ, ആറ് വേണമെന്ന് ആവശ്യം

Published : Mar 19, 2026, 08:58 AM IST
cpm flag

Synopsis

തമിഴ്നാട്ടിൽ ആറ് സീറ്റ് കിട്ടിയില്ലെങ്കിൽ തനിച്ച് മത്സരിക്കാൻ സിപിഎം. കടുത്ത നിലപാടാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ആറ് സീറ്റെന്നതാണ് സിപിഎം സംസ്ഥാന സമിതിയിലെ ഭൂരിപക്ഷാഭിപ്രായം

ചെന്നൈ: തമിഴ്നാട്ടിൽ ആറ് സീറ്റ് കിട്ടിയില്ലെങ്കിൽ തനിച്ച് മത്സരിക്കാൻ സിപിഎം. കടുത്ത നിലപാടാണ് നിലവിൽ സ്വീകരിച്ചിരിക്കുന്നത്. ആറ് സീറ്റെന്നതാണ് സിപിഎം സംസ്ഥാന സമിതിയിലെ ഭൂരിപക്ഷാഭിപ്രായം. അഞ്ച് സീറ്റ് നൽകാം എന്ന ഡിഎംകെ ഓഫർ തള്ളിയിരിക്കുകയാണ് പാർട്ടി. ജയസാധ്യത ഉള്ള ചില സീറ്റിൽ മത്സരിച്ച് മറ്റുള്ളിടത്ത് ഡിഎംകെ സഖ്യത്തെ പിന്തുണയ്ക്കാം എന്നാണ് തീരുമാനം.1998 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സമാന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും നേതാക്കൾ. ഡിഎംകെ ഓഫർ ചെയ്ത 5 സീറ്റുകള്‍ക്ക് സിപിഐ സ്വീകരിച്ചു. നിലവിൽ സിപിഎമ്മിന് രണ്ട് എംഎൽഎമാരാണുള്ളത്.

അതേസമയം, തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രധാന ആയുധമായി ക്രമസമാധാന പ്രശ്നങ്ങളെ ഉയർത്തിക്കാട്ടാനാണ് എൻഡിഎ തീരുമാനം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നും ക്രമസമാധാനം പൂർണ്ണമായും തകർന്നു എന്നും ആരോപിച്ച് എൻഡിഎ സഖ്യം തമിഴ്നാട്ടിലുടനീളം പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ ഈ വിഷയത്തെ പ്രധാന പ്രചാരണ വിഷയമാക്കാനാണ് സഖ്യത്തിന്റെ നീക്കം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യൻ ചരക്ക് കപ്പലുകളെ അനുഗമിക്കാൻ തയ്യാറായിരിക്കണം, ഗൾഫ് മേഖലയിൽ 6 യുദ്ധ കപ്പലുകളെ വിന്യസിച്ച് ഇന്ത്യ
ഇന്ത്യൻ എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടക്കാനുള്ള ചർച്ചകൾ സജീവം; എൽപിജി ഉൽപാദനം കൂട്ടി, മരുന്നിന് നന്ദി അറിയിച്ച് ഇറാൻ