Asianet News MalayalamAsianet News Malayalam

'ചൈന യു​ദ്ധത്തിനൊരുങ്ങുന്നു, മോദി സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുന്നു'; വിമർശിച്ച് രാഹുൽ ​ഗാന്ധി

ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, എന്നാൽ  നരേന്ദ്ര മോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരുരാജ്യങ്ങളും തനമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം.

china prepares for war modi govt pretends not to see it criticizing rahul gandhi
Author
First Published Dec 16, 2022, 6:15 PM IST

ജയ്പൂര്: ചൈന ഉയർത്തുന്ന ഭീഷണിയെ കേന്ദ്രസർക്കാർ നിസ്സാരവത്കരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, എന്നാൽ  നരേന്ദ്ര മോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരുരാജ്യങ്ങളും തനമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം. 

"ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ രീതി നോക്കൂ. അവർ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. നമ്മുടെ സർക്കാർ അത് അംഗീകരിക്കുന്നില്ല. കേന്ദ്രസർക്കാർ തന്ത്രങ്ങളിലല്ല, സംഭവങ്ങളിലാണ് പ്രവർത്തിക്കുന്നത്" രാഹുൽ കുറ്റപ്പെടുത്തി. ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവർ നമ്മുടെ പട്ടാളക്കാരെ ആക്രമിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അത് അവഗണിക്കുകയും മറച്ചുവെക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ലഡാക്കിലും അരുണാചലിലും ചൈന ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞയാഴ്ച അരുണാചൽ പ്രദേശിലെ  അതിർത്തിയിൽ ചൈന "ഏകപക്ഷീയമായി സ്ഥിതിഗതികൾ മാറ്റാൻ" ശ്രമിച്ചുവെന്ന് സർക്കാർ   ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ചൈനയുടെ ഈ നീക്കം ഇരുരാജ്യങ്ങൾക്കുമിടയിൽ ഉരസലിന് കാരണമാവുകയും ഇരുവശത്തുമുള്ള സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് ചൈന നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 2020 ന് ശേഷമുള്ള ഏറ്റവും ​ഗൗരവതരമായ സം​ഗതിയായാണ് കഴിഞ്ഞയാഴ്ച്ചത്തെ സംഘർഷത്തെ വിലയിരുത്തുന്നത്.  ടിബറ്റിന്റെ ഭാഗമാണെന്ന് ബെയ്ജിംഗ് അവകാശപ്പെടുന്ന, അരുണാചൽ പ്രദേശിന്റെ നിയന്ത്രണത്തിനായി 1962-ൽ ചൈനയും ഇന്ത്യയും തമ്മിൽ യുദ്ധം നടന്നിട്ടുണ്ട്. ഇവിടം ഇപ്പോഴും ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കപ്രദേശമായി നിലനിൽക്കുകയാണ്. 

Read Also: ബിലാവൽ ഭൂട്ടോ പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രതിനിധിയാണ്; മോദി വിരുദ്ധ പരാമർശത്തിൽ വിമർശനവുമായി മന്ത്രിമാർ

Follow Us:
Download App:
  • android
  • ios