'ഇത് നെഹ്റുവിന്റെ കലത്തെ ഇന്ത്യയല്ല'; രാഹുലിന് മറുപടിയുമായി ബിജെപി

Published : Dec 17, 2022, 12:22 PM ISTUpdated : Dec 17, 2022, 12:27 PM IST
'ഇത് നെഹ്റുവിന്റെ കലത്തെ ഇന്ത്യയല്ല'; രാഹുലിന് മറുപടിയുമായി ബിജെപി

Synopsis

ഇത് അദ്ദേഹത്തിന്റെ മുത്തച്ഛൻ നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യയല്ല.  37,242 ചതുരശ്ര കിലോമീറ്റർ ചൈന പിടിച്ചെടുക്കുമ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നു- 1962 ലെ യുദ്ധത്തെ പരാമർശിച്ച് റാത്തോഡ് പറഞ്ഞു.

ദില്ലി: ചൈന യുദ്ധത്തിന് കോപ്പുകൂട്ടുമ്പോൾ ഇന്ത്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ബിജെപി രം​ഗത്ത്. രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ ജവഹർലാൽ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.

'ചൈനയുമായി അടുപ്പമുണ്ടാകണമെന്ന് രാഹുൽ ഗാന്ധിക്ക് തോന്നുന്നു. ചൈന എന്ത് ചെയ്യുമെന്ന് അറിയാവുന്ന തരത്തിൽ അദ്ദേഹം അടുപ്പം വളർത്തിയെടുത്തു. ജോഡോ യാത്രക്കിടെ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇന്ത്യൻ സൈനികരുടെ മനോവീര്യം തകർക്കാനും ഇന്ത്യൻ സുരക്ഷയെയും അതിർത്തി പ്രദേശങ്ങളെയും കുറിച്ച് രാഹുൽ ഗാന്ധി പരാമർശം നടത്തുന്നു. ഇത് അദ്ദേഹത്തിന്റെ മുത്തച്ഛൻ നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യയല്ല.  37,242 ചതുരശ്ര കിലോമീറ്റർ ചൈന പിടിച്ചെടുക്കുമ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നു'- 1962 ലെ യുദ്ധത്തെ പരാമർശിച്ച് റാത്തോഡ് പറഞ്ഞു. ദേശീയ സുരക്ഷയെക്കുറിച്ച് രാഹുൽ ​ഗാന്ധി നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തരുതെന്നും ബിജെപി വക്താവ് പറഞ്ഞു. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിൽ നിന്ന് പണം സ്വീകരിക്കുകയും കരാർ ഉണ്ടാക്കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. 

ജോ‍ഡോ ‌യാത്രക്കിടെ ജയ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ചൈന ഉയർത്തുന്ന ഭീഷണിയെ കേന്ദ്രസർക്കാർ നിസ്സാരവത്കരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെ‌ട്ടത്.  ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും നരേന്ദ്ര മോദി സർക്കാർ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരുരാജ്യങ്ങളും തനമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് രാഹുൽ ​ഗാന്ധിയുടെ പരാമർശം. 

'ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ രീതി നോക്കൂ. അവർ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. നമ്മുടെ സർക്കാർ അത് അംഗീകരിക്കുന്നില്ല. കേന്ദ്രസർക്കാർ തന്ത്രങ്ങളിലല്ല, സംഭവങ്ങളിലാണ് പ്രവർത്തിക്കുന്നത്' - രാഹുൽ കുറ്റപ്പെടുത്തി. ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവർ നമ്മുടെ പട്ടാളക്കാരെ ആക്രമിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അത് അവഗണിക്കുകയും മറച്ചുവെക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ലഡാക്കിലും അരുണാചലിലും ചൈന ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.  

'ചൈന യു​ദ്ധത്തിനൊരുങ്ങുന്നു, മോദി സർക്കാർ അത് കണ്ടില്ലെന്ന് നടിക്കുന്നു'; വിമർശിച്ച് രാഹുൽ ​ഗാന്ധി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉന്നാവ് ബലാത്സം​ഗ കേസ്: കുൽദീപ് സെൻ​ഗാറിന് തിരിച്ചടി; ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
വികസിത ഭാരതം ലക്ഷ്യം: രാജ്യത്തെ നയിക്കുക ജെൻസിയും, ആൽഫ ജനറേഷനുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി