
ദില്ലി: എംഎസ്പി നിർത്തലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ഭാവിയിലും അത് ഉണ്ടാവില്ല. സർക്കാർ നിയന്ത്രണത്തിലുള്ള ചന്തകളും നിലനിർത്തപ്പെടുമെന്നും മന്ത്രി പറഞ്ഞു.
നിയമഭേദഗതിയിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാകും. മാറ്റങ്ങളുടെ ഫലം വ്യക്തമാകാൻ കുറച്ചു സമയം എടുക്കും. അടുത്ത ഒന്നര വർഷത്തിൽ വരുന്ന മാറ്റങ്ങൾ കാണാൻ കർഷകർ തയ്യാറാകണം. അല്ലാത്തപക്ഷം നിയമങ്ങൾ ചർച്ചകളിലൂടെ മെച്ചപ്പെടുത്താം. കർഷകരുടെ ഭൂമി ആർക്കും എടുക്കാനാവില്ല. കൃഷി എന്താണെന്ന് പോലും അറിയാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കർഷക പ്രക്ഷോഭം ഒരുമാസം പിന്നിടുമ്പോഴും നിലപാടുകളിൽ അയവുണ്ടാവില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കാർഷിക നിയമം പിൻവലിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. കർഷകസംഘടനകളുടെ മറ്റാവശ്യങ്ങളിൽ ചർച്ചയാവാം. ഈമാസം 29ന് നടക്കുന്ന ചർച്ചയിൽ നിയമം പിൻവലിക്കുന്നത് ആദ്യവിഷയമായി ചർച്ച ചെയ്യണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതാണ് കേന്ദ്രം നിരാകരിച്ചത്.
ദില്ലി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയിൽ പങ്കെടുക്കാൻ കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. 29ന് രാവിലെ 11 മണിക്കാകും ചര്‍ച്ച. നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ യാതൊരു മാറ്റവും ഇല്ലെന്ന് വ്യക്തമാക്കി തന്നെയാകും ചര്‍ച്ചയിൽ പങ്കെടുക്കുക എന്ന് കര്‍ഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേ സമയം കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ദേശീയ പാതകളിൽ ടോൾ പിരിവ് തടഞ്ഞുള്ള സമരവും തുടരുകയാണ്. മുപ്പതിന് ദില്ലി അതിര്‍ത്തികളിലൂടെ ദില്ലി ചുറ്റും മാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam