രജൗരി ഏറ്റുമുട്ടൽ: 4 സൈനികർക്ക് വീരമൃത്യു; ഒരു സൈനികന് പരിക്ക്

Published : Nov 22, 2023, 08:25 PM IST
രജൗരി ഏറ്റുമുട്ടൽ: 4 സൈനികർക്ക് വീരമൃത്യു; ഒരു സൈനികന് പരിക്ക്

Synopsis

ഒരു ഭീകരനെയും ഏറ്റുമുട്ടലിൽ വധിച്ചെന്ന് സൈന്യം അറിയിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ രജൌരിയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല്  സൈനികർക്ക് വീരമൃത്യു. ഒരു സൈനികന് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് രജൌരിയിലെ കാലെക്കോട്ട മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന് വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടങ്ങിയത്. തെരച്ചിൽ നടത്താൻ എത്തിയ സൈനിക സംഘത്തിന് നേരെ ഭീകരർ വെടിവെച്ചതോടെ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഒരു ഭീകരനെയും ഏറ്റുമുട്ടലിൽ വധിച്ചെന്ന് സൈന്യം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'ഒന്നും അവസാനിച്ചിട്ടില്ല', യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദില്ലി വിമാനത്താവളം; വിമാന സർവീസ് പ്രതിസന്ധി തുടരുന്നുവെന്ന് അറിയിപ്പ്
പ്രതിസന്ധിക്ക് അയവില്ല, ഇന്ന് മാത്രം റദ്ദാക്കിയത് 650 വിമാന സര്‍വീസുകള്‍, ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ