രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 16ന്, ആകെ സീറ്റുകൾ 37; പത്ത് സംസ്ഥാനങ്ങളിൽ നിന്ന് പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കും

Published : Feb 18, 2026, 05:52 PM IST
political parties

Synopsis

പുതുതായി ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 16 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശരദ് പവാർ, കനിമൊഴി, അഭിഷേക് മനു സിങ്‌വി തുടങ്ങിയ പ്രമുഖർ ഇക്കുറി കാലാവധി പൂർത്തിയാക്കും

ദില്ലി: പുതുതായി ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 16 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫെബ്രുവരി 26 ന് വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് അഞ്ച് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. മാർച്ച് ആറിന് രാവിലെ 9 മുതൽ വൈകിട്ട് നാല് വരെ നടക്കുന്ന വോട്ടെടുപ്പിന് ശേഷം അന്ന് രാത്രിയോടെ തന്നെ ഫലപ്രഖ്യാപനവും നടക്കും.

ഇക്കുറി പ്രമുഖരാണ് രാജ്യസഭയിൽ നിന്ന് കാലാവധി പൂർത്തിയാക്കുന്നത്. ഒഴിവുവരുന്ന ഏഴ് സീറ്റുകൾ മഹാരാഷ്ട്രയിലാണ്. അഞ്ച് വീതം സീറ്റുകൾ തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ്. ഒഡിഷയിലെ നാല്, അസമിലെ മൂന്ന് എന്നിവയ്ക്ക് പുറമെ ഹരിയാന, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലും ഹിമാചൽ പ്രദേശിലെ ഒരു സീറ്റും ഒഴിയും.

ശരദ് പവാറാണ് കാലാവധി പൂർത്തിയാക്കുന്ന എംപിമാരിൽ പ്രധാനി. ഇദ്ദേഹത്തിന് പുറമെ പ്രിയങ്ക ചതുർവേദി, രാംദാസ് അത്തവാലെ, കനിമൊഴി, അഭിഷേക് മനു സിങ്‌വി, തിരുച്ചി സിവ, തമ്പിദുരൈ, ജികെ വാസൻ, റിതബ്രത ബാനർജി, സാകേത് ഗോഖലെ, ഉപേന്ദ്ര കുശ്വാഹ, ഹരിവൻഷ് നാരായൺ സിങ് തുടങ്ങിയ പ്രമുഖരും കാലാവധി പൂർത്തിയാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കല്യാണം കൊഴുപ്പിക്കാൻ വധുവിന്‍റെ മുകളിലേക്ക് വാരിയെറിഞ്ഞത് 8.5 കോടി? വൈറലായതോടെ വരന്‍റെ കൂട്ടരുടെ വിശദീകരണം, വർഷിച്ചത് 2 ലക്ഷം മാത്രം
മരിച്ചത് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി; ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി ബൈക്കിടിച്ച് മരണം; അപകടം ബെംഗളൂരൂവിൽ