സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച നാല് മാസം പ്രായമായ ധ്രുവാന്റെ ചികിത്സയ്ക്കായി കൂത്താട്ടുകുളം സ്വദേശികളായ മാതാപിതാക്കൾ സഹായം തേടുന്നു. 16 കോടി രൂപ ചിലവ് വരുന്ന ജീൻ തെറാപ്പിക്കായി ഇതിനകം 10 കോടി സമാഹരിച്ചു, ഇനിയും 6 കോടി രൂപ കൂടി ആവശ്യമാണ്. 

കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച നാല് മാസം പ്രായമായ ധ്രുവാന്റെ ചികിത്സക്കായി നല്ല മനസ്സുകളുടെ സഹകരണം തേടുകയാണ് കൂത്താട്ടുകുളം സ്വദേശിയായ ദമ്പതികൾ. പേശികൾക്ക് ബലം കുറഞ്ഞ് ചലനശേഷി നഷ്ടപ്പെടുന്ന രോഗം ഒരു മാസം പ്രായമുള്ളപ്പോഴാണ് ധ്രുവാന് കണ്ടെത്തുന്നത്. ജീൻ തെറാപ്പിക്ക് ഇനി ആവശ്യമായ എട്ട് കോടി രൂപ സമാഹരിച്ച് മകനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ധ്രുവാന്റ് കുടുംബം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എസ് എം എ ടൈപ്പ് 1 രോഗാവസ്ഥയാണ് ധ്രുവാന് ബാധിച്ചത്. എത്രയും വേഗം മരുന്ന് നൽകുന്നുവോ അത്രയും എളുപ്പത്തിലും വേഗത്തിലും ധ്രുവാന് സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താം. രോഗം കണ്ടെത്തിയ ഒന്നാം മാസം മുതൽ ലക്ഷങ്ങൾ ചിലവാക്കി കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശികളായ അനന്തു അശോകും ഭാര്യ അശ്വതിയും. എന്നാൽ ജീൻ തെറാപ്പി പരിഹാരമെന്ന് ഉറപ്പിച്ച് പറഞ്ഞു കഴിഞ്ഞു കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർമാർ.ഇതിനായി മരുന്ന് വിദേശത്ത് നിന്ന് എത്തിക്കണം. ആകെ ചിലവ് 16 കോടി. നാട്ടുകാരുടെ ഒപ്പമുള്ളവരും കൈപിടിച്ച് ഒപ്പം ചേർന്ന് സഹായനിധി രൂപീകരിച്ചു. മരുന്നിനായി ഇനിയും വേണം ആറ് കോടി രൂപ കൂടി.

കൂത്താട്ടുകുളത്തിന് അടുത്ത് മൂവാറ്റുപുഴയിലെ ആറ് മാസം പ്രായമുള്ള മിയ മരിയയും എസ്എംഎ രോഗബാധിതയാണ്. ഈ കുഞ്ഞിനായി സ്വരൂപിച്ചതിൽ അധികം പണം ധ്രുവാനായി കൈമാറിയിട്ടുണ്ട്. അങ്ങനെയാണ് ഇത് വരെ പത്ത് കോടി രൂപ എത്തിച്ചത്. ധ്രുവാനൊന്ന് ചിരിച്ച് നടക്കാൻ തുടങ്ങണം. അനന്തുവിന്റെയും അശ്വതിയുടെയും ഈ ആഗ്രഹം സഫലമാക്കാൻ നാട് കൈപിടിക്കുമെന്ന പ്രതീക്ഷയാണ് ഈ അച്ഛനും അമ്മയും.