കല്യാണം കൊഴുപ്പിക്കാൻ വധുവിന്‍റെ മുകളിലേക്ക് വാരിയെറിഞ്ഞത് 8.5 കോടി? വൈറലായതോടെ വരന്‍റെ കൂട്ടരുടെ വിശദീകരണം, വർഷിച്ചത് 2 ലക്ഷം മാത്രം

Published : Feb 18, 2026, 05:44 PM IST
bride showeres note

Synopsis

പഞ്ചാബിലെ തരൺ തരണിൽ നടന്ന വിവാഹത്തിൽ കോടികൾ വർഷിച്ചെന്ന വാർത്ത വൈറലായതിനെ തുടർന്ന് വിശദീകരണവുമായി വരന്റെ കുടുംബം. പ്രചരിക്കുന്ന കണക്കുകൾ തെറ്റാണെന്നും ആഘോഷത്തിന്റെ ഭാഗമായി ഏകദേശം രണ്ട് ലക്ഷം രൂപ മാത്രമാണ് ഉപയോഗിച്ചതെന്നും കുടുംബം വ്യക്തമാക്കി. 

അമൃത്സര്‍: പഞ്ചാബിലെ തരൺ തരണിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെ വധുവിനും അതിഥികൾക്കും മേൽ കോടിക്കണക്കിന് രൂപ വർഷിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് വരന്‍റെ കുടുംബം. ഫെബ്രുവരി 14ന് നടന്ന വിവാഹ ആഘോഷത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വലിയ വിവാദങ്ങൾക്ക് തുടക്കമായത്. വിവാഹ വേദിയിൽ നോട്ടുകൾ വായുവിൽ പറത്തുന്നതും നിലത്താകെ കറൻസി നോട്ടുകൾ നിറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇത് ഏകദേശം 8.5 കോടി രൂപയുടെ പ്രകടനമാണെന്നും പണം ധൂർത്തടിച്ചുള്ള 'ഗ്രാൻഡ് ക്യാഷ് പാർട്ടി' ആണിതെന്നുമായിരുന്നു പ്രധാന ആക്ഷേപം.

എന്നാൽ, പ്രചരിക്കുന്ന കണക്കുകൾ തെറ്റാണെന്നും ആഘോഷത്തിന്‍റെ ഭാഗമായി ചെറിയ തുക മാത്രമാണ് ഉപയോഗിച്ചതെന്നും വരന്‍റെ സഹോദരനായ സിക്കന്ദർ സിംഗ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിൽ ട്രക്ക് ബിസിനസ് നടത്തുന്ന സഹോദരന്‍റെ വിവാഹത്തിന് ഏകദേശം രണ്ട് ലക്ഷം രൂപ മാത്രമാണ് ഇത്തരത്തിൽ വർഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ വഴി വസ്തുതകൾ വളച്ചൊടിച്ച് കോടിക്കണക്കിന് രൂപയുടെ കണക്കുകൾ പുറത്തുവിടുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാഹ ചടങ്ങ് നിയന്ത്രിച്ചിരുന്ന ഇവന്‍റ് മാനേജരും ഡിജെ സംഘവും കുടുംബത്തിന്‍റെ വാദത്തെ ശരിവെച്ചു. ഡോളർ നോട്ടുകൾ ഉൾപ്പെടെ ഏകദേശം നാല് ലക്ഷത്തോളം രൂപ മാത്രമാണ് അവിടെ വിതറിയതെന്നും എട്ട് കോടിയെന്ന കണക്ക് എവിടെ നിന്ന് വന്നുവെന്ന് അറിയില്ലെന്നും അവർ പ്രതികരിച്ചു. വിശദീകരണങ്ങൾ പുറത്തുവന്നിട്ടും വീഡിയോയ്ക്ക് താഴെ രൂക്ഷ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പഞ്ചാബി വിവാഹങ്ങളിലെ പരമ്പരാഗത രീതിയായി ഇതിനെ ചിലർ കാണുമ്പോൾ, ആഡംബരത്തിന്റെ അതിപ്രസരമാണിതെന്ന് വിമർശിക്കുന്നവരും കുറവല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മരിച്ചത് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി; ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി ബൈക്കിടിച്ച് മരണം; അപകടം ബെംഗളൂരൂവിൽ
ഇന്ത്യക്ക് മാതൃക! ബുധനാഴ്ചകളിൽ 'നോ വെഹിക്കിൾ ഡേ', സൈക്കിൾ അല്ലാതെ ഒറ്റ വാഹനവും പുറത്തിറക്കാനാകില്ല, പുതിയ നിയമം പ്രഖ്യാപിച്ച് ലക്ഷദ്വീപ്