അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതി, ജോൺ ബ്രിട്ടാസിന് രാജ്യസഭ ചെയർമാന്റെ കാരണം കാണിക്കൽ നോട്ടീസ്

Published : Apr 29, 2023, 09:10 PM ISTUpdated : Apr 29, 2023, 09:13 PM IST
അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതി, ജോൺ ബ്രിട്ടാസിന് രാജ്യസഭ ചെയർമാന്റെ കാരണം കാണിക്കൽ നോട്ടീസ്

Synopsis

ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ്. 

ദില്ലി : ജോൺ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കൽ നോട്ടീസ്. രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നൽകണമെന്നാണ് ആവശ്യം. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിനാണ് കാരണം കാണിക്കൽ നോട്ടീസ്. 

Read More : യാത്രയ്ക്കിടെ അരിക്കൊമ്പന് ബൂസ്റ്റ‍ർ ഡോസ്, കാണാൻ തടിച്ചുകൂടി ആളുകൾ, കുമളിയിൽ മഴ

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം