അതിർത്തി സംഘർഷം: ഇ അഹമ്മദിന്റെ പ്രസ്താവന ആയുധമാക്കി ഭരണപക്ഷം, പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി

Published : Dec 19, 2022, 12:23 PM IST
അതിർത്തി സംഘർഷം: ഇ അഹമ്മദിന്റെ പ്രസ്താവന ആയുധമാക്കി ഭരണപക്ഷം, പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി

Synopsis

മല്ലികാർജ്ജുൻ ഖാർഗെ അദ്ദേഹം ഇരിക്കുന്ന പദവിയുടെ അന്തസ് കളയരുതെന്ന വാദവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്ത് വന്നു

ദില്ലി: അതിർത്തി സംഘർഷത്തെ ചൊല്ലി ഇന്നും പാർലമെന്റിൽ ബഹളം. തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടത് അംഗങ്ങളാണ് സഭ വിട്ട് ഇറങ്ങിപ്പോയത്.

ഇത് അഞ്ചാം ദിവസമാണ് ഇന്ത്യ - ചൈന അതിർത്തി സംഘർഷം പാർലമെന്റിൽ ശക്തമായ വാക്കേറ്റത്തിനും ബഹളത്തിനും കാരണമാകുന്നത്. പ്രതിപക്ഷത്ത് നിന്ന് ഇന്ന് വിഷയം ഉന്നയിച്ച് രാജ്യസഭയിൽ മനീഷ് തിവാരിയാണ് നോട്ടീസ് നൽകിയത്. എന്നാൽ ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞാണ് രാജ്യസഭാധ്യക്ഷൻ നോട്ടീസ് തള്ളിയത്.

ഒരു ഘട്ടത്തിൽ പ്രതിപക്ഷ നേതാവായ മല്ലികാർജ്ജുൻ ഖാർഗെ തന്നെ സ്പീക്കറുടെ നടപടിയിൽ പ്രതിഷേധവുമായി രംഗത്ത് വന്നു. മല്ലികാർജ്ജുൻ ഖാർഗെ അദ്ദേഹം ഇരിക്കുന്ന പദവിയുടെ അന്തസ് കളയരുതെന്ന വാദവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്ത് വന്നു. കോൺഗ്രസ് കാലത്തെ അതിർത്തി സംഘർഷങ്ങളുന്നയിച്ചാണ് ഇദ്ദേഹം പ്രതിപക്ഷത്തിന്റെ വാദങ്ങളെ എതിർത്തത്. 2012 ൽ കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് ചൈനയുടെ കടന്ന് കയറ്റത്തെ കുറിച്ച് നടത്തിയ പ്രസ്താവന പീയുഷ് ഗോയൽ വായിച്ചു. കോൺഗ്രസിന്റെ കാലത്ത് ചൈനയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇതേച്ചൊല്ലിയായി പിന്നീടുള്ള തർക്കം. 

തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കാതെ വന്നതോടെയാണ് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയത്. സഭ തടസപ്പെടുത്തുന്നതിനെ രാജ്യസഭാ അധ്യക്ഷൻ വിമർശിച്ചു. ക്രിയാത്മകമായ ചർച്ചകൾ നടക്കേണ്ട സമയമാണ് നഷ്ടമാകുന്നതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു. സമാജ്‌വാദി പാർട്ടി അംഗങ്ങൾ വിഷയം ചർച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല. ലോക്സഭയിലും അതിർത്തി സംഘർഷ വിഷയത്തിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്റെ അവതരണം സ്പീക്കർ നിരാകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ