ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു, പ്രതിഷേധം വാഗ്ദാന ലംഘനത്തിൽ

Published : Jun 05, 2026, 10:01 AM IST
Ramalinga Reddy

Synopsis

ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി.

ബെം​ഗളൂരു: ക‌ർണാടകയിൽ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവെച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകമാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

മന്ത്രിസ്ഥാനം നൽകിയതിന് നന്ദിയെന്ന് രാമലിംഗ റെഡ്ഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആകില്ലെന്നും എംഎൽഎ ആയും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്തതുകൊണ്ടല്ല രാജി. വാഗ്ദാന ലംഘനത്തിലാണ് പ്രതിഷേധം. ബെംഗളൂരു നഗര വികസന വകുപ്പ് തനിക്ക് നൽകാമെന്ന് ഉറപ്പുനൽകിയതാണെന്നും റെഡ്ഡി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തനിക്ക് കിട്ടിയ വകുപ്പിൽ അതൃപ്തി പരസ്യമാക്കി രാമലിംഗ റെഡ്ഡി രം​ഗത്തെത്തിയിരുന്നു. ബെംഗളൂരു നഗരത്തിന്റെ ചുമതലയുള്ള 'ബെംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഇതാണ് അതൃപ്തിക്ക് കാരണം. ബെംഗളൂരു വികസന വകുപ്പ് അല്ലാതെ മറ്റൊരു വകുപ്പും സ്വീകരിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് എട്ടുതവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി ഇന്ന് ബംഗളൂരുവിൽ എത്താനിരിക്കെയാണ് രാജി. ഖർഗെയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനാണ് രാഹുൽ എത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇനി 5 നാൾ മാത്രം, ജൂൺ 10ന് നരേന്ദ്ര മോദി അപൂർവ്വ നേട്ടം സ്വന്തമാക്കും! പ്രധാനമന്ത്രിയായി 4399 ദിവസങ്ങൾ, നെഹ്റുവിനെ മറികടന്ന് റെക്കോർഡ്
ഇലക്‌ട്രിസിറ്റി ബോർഡ് ആസ്ഥാനത്തു നിന്ന് മോഷ്ടിച്ചത് 18 ഹാർഡ് ഡിസ്കുകൾ, വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സർക്കാർ