അനുനയനീക്കങ്ങൾ ഫലം കണ്ടു, കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും; രാജി പിൻവലിച്ചെന്ന് രൺദീപ് സിംഗ് സുർജേവാല

Published : Jun 06, 2026, 04:21 PM ISTUpdated : Jun 06, 2026, 04:23 PM IST
ramalinga reddy karnataka congress resignation portfolio dispute dk shivakumar biography news

Synopsis

കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു.

ബെം​ഗളൂരു: കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാജി വെച്ചത് ചില തെറ്റിദ്ധാരണകളുടെ പുറത്താണെന്നും രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്ത് ആണെന്നും അദ്ദേഹം പറഞ്ഞു.

രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയും കോൺ​ഗ്രസ് ഹൈക്കമാൻഡും നടത്തിയ നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ആണ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചത്. ഇന്നലെ ബെംഗളൂരുവിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിയുമായി ഡികെയും സിദ്ധരാമയ്യയും വിഷയം ചർച്ച ചെയ്തിരുന്നു. സംസാരിച്ച് പ്രശ്നം പരിഹരിക്കാനായിരുന്നു രാഹുൽ നൽകിയ നി‍ർദേശം. പരിഹാരമുണ്ടാകാത്ത പക്ഷം രാജി സ്വീകരിക്കണമെന്നും രാഹുൽ നിലപാടെടുത്തു. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല രാമലിംഗ റെഡ്ഡിയുമായി ചർച്ച നടത്തിയത്.

ബെംഗളൂരു നഗരത്തിന്റെ ചുമതലയുള്ള 'ബെംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഈ അതൃപ്തിയെ തുടർന്നാണ് രാമലിം​ഗ റെഡ്ഡി രാജിവെച്ചത്. ബെംഗളൂരു വികസന വകുപ്പ് അല്ലാതെ മറ്റൊരു വകുപ്പും സ്വീകരിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് എട്ടുതവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊട്ടിഘോഷിച്ച 'പാറ്റ പാർട്ടി'യുടെ മഹാസംഭവത്തിൽ ഇടയ്ക്ക് 150 പേർ മാത്രം', സിജെപി ജന്തർമന്തർ പ്രതിഷേധത്തെ പരിഹസിച്ച് കെ സുരേന്ദ്രൻ
സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി