
ദില്ലി: ബഹുജൻ സമാജ് വാദി പാർട്ടി അധ്യക്ഷ മായാവതിക്കെതിരെ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തേക്ക് ഭര്‍ത്താക്കന്മാര്‍ പോകുന്നതിനെ വനിതാ ബിജെപി നേതാക്കള്‍ ഭയക്കുന്നുവെന്ന മയാവതിയുടെ പ്രസ്താവനക്കെതിരെയാണ് അത്താവലെ രംഗത്തെത്തിയത്.
'പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയെ പറ്റിയും മയാവതി ചില കാര്യങ്ങൾ പറഞ്ഞു. അവർ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് കുടുംബം എന്താണെന്ന് മായാവതിയ്ക്ക് അറിയുകയുമില്ല. അവർ വിവാഹം കഴിച്ചിരുന്നുവെങ്കിൽ എങ്ങനെയാണ് ഭർത്താവിനെ കാണേണ്ടതെന്ന് അറിയാൻ സാധിക്കുമായിരുന്നു. മയാവതിയെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. അവരിൽ നിന്നും ഇത്തരം പ്രസ്താവനകൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'- രാംദാസ് അത്താവലെ പറഞ്ഞു.
ആല്‍വാര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ നരേന്ദ്രമോദി വിമർശനമുന്നയിച്ചിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മോദി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ആല്‍വാർ സംഭവത്തില്‍ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മുന്‍കാലങ്ങളില്‍ ദളിതുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മോദി രാജിവെക്കണമെന്നും മായാവതിയും തിരിച്ചടിച്ചു.
മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍ പോകുന്നതിനെ വിവാഹിതരായ, ബിജെപി വനിതാ നേതാക്കള്‍ ഭയക്കുന്നു. മോദിയുടെ വഴിയേ തങ്ങളെയും ഭർത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് നേതാക്കളുടെ പേടിയെന്നും മായാവതി ആരോപിക്കുകയുണ്ടായി.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam