റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു, മരിച്ചത് രോ​ഗിയും ഡോക്ടറുമുൾപ്പെടെ 7 പേർ

Published : Feb 24, 2026, 06:00 AM IST
ranchi air ambulance accident

Synopsis

രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ് ബേർഡ് എയർവേയ്സിന്റെ ചെറു വിമാനമാണ് തകർന്നത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്.

ദില്ലി: റാഞ്ചിയിൽ എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ് ബേർഡ് എയർവേയ്സിന്റെ ചെറു വിമാനമാണ് തകർന്നത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. റാഞ്ചിയിൽനിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

357 യാത്രക്കാർ, റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു
കൊൽക്കത്ത ദുർഗാപൂജ പന്തൽ അപകടം, കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി