
ഗുവാഹത്തി: അസം തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയെ തള്ളി ബിജെപി. തരുണ്‍ ഗൊഗോയിയുടെ പ്രസ്താവന പരിഹാസ്യമാണെന്നും അര്‍ഥശൂന്യമായ ആളുകളുടെ ജല്‍പനമായി മാത്രമേ തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയെ കാണുന്നുള്ളൂവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജ്‌നീത് കുമാര്‍ ദാസ് പറഞ്ഞു.
രഞ്ജന്‍ ഗോഗോയ് ബിജെപിയുടെ അസം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് തരുണ്‍ ഗോഗോയ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രഞ്ജന്‍ ഗോഗോയ് ബിജെപിയുടെ പരിഗണന പട്ടികയിലുണ്ടെന്നും വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് മുന്‍ അസം മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നിലവില്‍ രാജ്യസഭാംഗമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരാള്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ആദ്യമായാണ്. അയോധ്യയടക്കം അദ്ദേഹം പുറപ്പെടുവിച്ച പല നിര്‍ണായക വിധികളുടേയും ഫലമാണ് രാജ്യസഭാംഗത്വമെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam