സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി; പൊലീസ് കേസെടുത്തു

Published : Jun 28, 2022, 12:01 AM IST
സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി; പൊലീസ് കേസെടുത്തു

Synopsis

ജോലിയും വിവാഹവാഗ്ദാനവും നൽകി എഴുപത്തിയൊന്നുകാരൻ മാധവൻ പീഡിപ്പിച്ചെന്ന് 26കാരിയായ യുവതി നൽകിയ പരാതിയിലെ ആരോപണം.

ദില്ലി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി. മലയാളിയായ  പി.പി മാധവനെതിരെയാണ് ഇരുപത്തിയാറുകാരിയായ യുവതി പരാതി നല്‍കിയത്. യുവതിയുടെ  ബലാത്സംഗ പരാതിയിൽ  ദില്ലി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

ജോലിയും വിവാഹവാഗ്ദാനവും നൽകി എഴുപത്തിയൊന്നുകാരൻ മാധവൻ പീഡിപ്പിച്ചെന്ന് 26കാരിയായ യുവതി ഉത്തംനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ ആരോപണം. ജൂൺ 25നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. വർഷങ്ങളായി സോണിയാ ഗാന്ധിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് മാധവൻ. പരാതിക്കാരിയായ യുവതി കോണ്‍ഗ്രസ് ആസ്ഥാനത്തെ ജീവനക്കാരിയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരയുടെ ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് ഡിസിപി എം ഹര്‍ഷ വര്‍ദ്ധന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും നടപടി രാഷ്ട്രീയ പ്രേരിതവുമാണെന്ന് പി പി മാധവൻ പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉപയോഗിച്ചില്ലെങ്കിൽ നഷ്‌ടം നിങ്ങള്‍ക്കുതന്നെ; ഈ 5 ഭരണഘടന അവകാശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക
‘വിസിൽ’ അടിക്കാൻ വിജയ്; തമിഴകം വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു