'ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വച്ച് ഛേദിക്കണം'; മധ്യപ്രദേശ് മന്ത്രി

Published : Jun 12, 2019, 08:22 PM IST
'ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വച്ച് ഛേദിക്കണം'; മധ്യപ്രദേശ് മന്ത്രി

Synopsis

പൊതുസ്ഥലത്ത് വച്ച് ജനങ്ങള്‍ നോക്കി നില്‍ക്കെ വേണം ശിക്ഷ നല്‍കാന്‍. ഇനിയും കുറ്റം ചെയ്യുന്നവര്‍ക്ക് അതൊരു പാഠമായിരിക്കും - ഇമര്‍തി ദേവി പറഞ്ഞു. 

ഭോപ്പാല്‍: ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനങ്ങളുടെ നടുവില്‍ വച്ച് ഛേദിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി. സംസ്ഥാനത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഇമര്‍തി ദേവിയാണ് ബലാത്സംഗക്കുറ്റം ചെയ്യുന്നവര്‍ക്ക്  കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. പ്രതികളുടെ മൂക്കും ചെവികളും മറ്റ് അവയവങ്ങളും ജനങ്ങളുടെ നടുവില്‍ വച്ച് ഛേദിക്കണമെന്ന് മന്ത്രി പറഞ്ഞു. 

ബലാത്സംഗത്തിനിരയായ എട്ടുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആര് തെറ്റ് ചെയ്താലും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. പൊതുസ്ഥലത്ത് വച്ച് ജനങ്ങള്‍ നോക്കി നില്‍ക്കെ വേണം ശിക്ഷ നല്‍കാന്‍. ഇനിയും കുറ്റം ചെയ്യുന്നവര്‍ക്ക് അതൊരു പാഠമായിരിക്കും - ഇമര്‍തി ദേവി പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്