3 ലക്ഷം ജനനങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വത; രണ്ട് തലകളുമായി കുഞ്ഞ് ജനിച്ചു, ആരോഗ്യസ്ഥിതി നിരീക്ഷിച്ച് ഡോക്ടർമാർ

Published : Oct 14, 2026, 04:28 AM IST
baby born with 2 heads

Synopsis

ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ രണ്ട് തലകളും ഒരു ശരീരവുമുള്ള അപൂർവ്വ കുഞ്ഞ് ജനിച്ചു. 'ഡൈസെഫാലിസ് പാരപാഗസ്' എന്നറിയപ്പെടുന്ന ഈ അവസ്ഥ മൂന്ന് ലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്നതാണ്. കുഞ്ഞ് ഇപ്പോൾ ബെർഹാംപൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഭുവനേശ്വർ: ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ അപൂർവ്വമായ അവസ്ഥയോടെ കുഞ്ഞ് ജനിച്ചു. ഒരു കുട്ടിക്ക് രണ്ട് തലകളും കഴുത്തുകളും എന്നാൽ ഒരു ശരീരം മാത്രവുമുള്ള അപൂർവ്വ അവസ്ഥയിലാണ് കുഞ്ഞ് പിറന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് (ഒക്ടോബർ 10) സിസേറിയനിലൂടെ കുഞ്ഞ് പിറന്നത്. തുടർന്ന് ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്പെഷ്യൽ നവജാത ശിശു പരിചരണ വിഭാഗത്തിലേക്ക് (എസ്‌എൻസിയു) കുട്ടിയെ മാറ്റി.

വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കന്ധമാൽ ജില്ലയിലെ തുമുദിബന്ധ് പ്രദേശവാസിയായ ദിവസക്കൂലി തൊഴിലാളിയുടെ ആദ്യത്തെ കുഞ്ഞാണിത്. 32 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോഴാണ് കുട്ടി ജനിച്ചത്. ഒരു ജോടി കൈകളും കാലുകളുമാണ് ആൺകുട്ടിക്കുള്ളത്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ ഘടനയും ആരോഗ്യസ്ഥിതിയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് കുഞ്ഞ് ഇപ്പോൾ കഴിയുന്നത്.

അപൂർവ്വങ്ങളിൽ അപൂർവ്വമായി, അതായത് മൂന്ന് ലക്ഷം ജനനങ്ങളിൽ ഒന്നിൽ മാത്രമാണ് സമാനമായ ജോടി കുട്ടികളുടെ ജനനം റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ഒഡിഷയിൽ ഏറെ ചർച്ചയായ ജഗ-കലിയ സഹോദരങ്ങളുടെ വാർത്തയും ഈ സംഭവത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. കുഞ്ഞിന്‍റെ ആരോഗ്യനില നിർണായകമായതിനാൽ അടുത്ത ദിവസങ്ങളിലെ പരിശോധനകൾക്ക് ശേഷമേ തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുപ്രധാന തീരുമാനം, ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത് ഹര്‍ജിയായി തന്നെ പരിഗണിക്കാൻ സുപ്രീംകോടതി; ദില്ലി പൊലീസ് അതിക്രമങ്ങൾ
ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് വിജയ് ഇറങ്ങുന്നു, നിർണായക നീക്കം; ഇന്ത്യ സഖ്യ യോഗത്തിലേക്ക് ടിവികെയും