എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങി, 2 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; അന്വേഷണം തുടങ്ങി പൊലീസ്, സംഭവം ചെന്നൈയിൽ

Published : Nov 15, 2024, 11:58 AM ISTUpdated : Nov 15, 2024, 12:26 PM IST
എലിവിഷം വച്ച  മുറിയിൽ കിടന്നുറങ്ങി, 2 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; അന്വേഷണം തുടങ്ങി പൊലീസ്, സംഭവം ചെന്നൈയിൽ

Synopsis

ഇവരുടെ അച്ഛനമ്മമാരായ ഗിരിധരൻ, പവിത്രഎന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ബാങ്ക് മാനേജരായ ഗിരിധരൻ, വീട്ടിൽ എലിശല്യം രൂക്ഷമായതോടെ കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. 

ചെന്നൈ: ചെന്നൈയിൽ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. ആറ് വയസ്സുകാരിയായ വിശാലിനിയും ഒരു വയസ്സുള്ള സായി സുദർശനുമാണ് മരിച്ചത്. ഇവരുടെ അച്ഛനമ്മമാരായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കുന്ദ്രത്തൂരിലാണ് ദാരുണമായ സംഭവമുണ്ടായത്.

ബാങ്ക് മാനേജരായ ഗിരിധരൻ, വീട്ടിൽ എലിശല്യം രൂക്ഷമായതോടെ കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ കമ്പനി ജീവനക്കാർ എലിവിഷം പലയിടത്തായി പൊടിച്ചിട്ടിരുന്നു. വീട്ടിൽ രാത്രിയിൽ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിലെത്തിക്കും മുൻപേ കുട്ടികളുടെ മരണം സംഭവിച്ചു. മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലുമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം, കുട്ടികൾ മരിച്ചതോടെ കമ്പനി ഉടമ ഒളിവിലെന്നാണ് സൂചന. 

'മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ല'; നിലപാടുമായി സമസ്ത മുഖപത്രം സുപ്രഭാതം

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുടരുന്ന രാഷ്ട്രീയ നാടകം, 'ഉദ്ധവ് താക്കറേയെ പിന്നിൽ നിന്ന് കുത്തി രാജ് താക്കറേ', കല്യാണിൽ ഷിൻഡേയുമായി സഖ്യം
വിവാഹിതരായിട്ട് നാല് മാസം മാത്രം, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; രണ്ട് പുരുഷന്മാർക്കൊപ്പം കണ്ടതിലുള്ള പകയെന്ന് മൊഴി