'ഭേദഗതിക്ക് തയ്യാര്‍'; ചില ശക്തികൾ സമരത്തിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രം

By Web TeamFirst Published Dec 12, 2020, 8:02 AM IST
Highlights

കർഷക പ്രക്ഷോഭം പ്രക്ഷോഭം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് എത്തുമ്പോൾ സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. പഞ്ചാബിൽ നിന്ന് കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തുകയാണ്. 

ദില്ലി: പ്രക്ഷോഭം ശക്തമാകുന്നതിനിടെ കാർഷിക നിയമങ്ങളിൽ ഭേദഗതിക്ക് തയ്യാറെന്ന് ആവർത്തിച്ച് കേന്ദ്രം. ചില ശക്തികൾ കർഷക സമരത്തിലേക്ക് നുഴഞ്ഞു കയാറാൻ ശ്രമിക്കുന്നുവെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. രാജ്യത്തിൻ്റെ പരമാധികാരം ഉൾപ്പടെ ചോദ്യം ചെയ്യുന്നവർ കർഷക സമരത്തിലേക്ക് നുഴഞ്ഞു കയാറാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതു മാവോയിസ്റ്റ് ശക്തികൾ കർഷകസമരത്തിൽ നുഴഞ്ഞു കയറിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ആരോപിച്ചിരുന്നു.

കർഷക പ്രക്ഷോഭം പ്രക്ഷോഭം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് എത്തുമ്പോൾ സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. പഞ്ചാബിൽ നിന്ന് കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തുകയാണ്. 150 ലധികം വാഹനങ്ങളിലാണ് കർഷകർ ദില്ലിയിലേക്ക് തിരിച്ചത്.  ദില്ലിയിലേക്കുള്ള ജയ്പ്പൂര്‍, ആഗ്ര പാതകൾ കൂടി ഉപരോധിക്കാനുള്ള സമരം ഇന്ന് മുതൽ തുടങ്ങും. രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ഇന്ന് ഉച്ചക്ക് ശേഷം ദേശീയപാതകൾ ലക്ഷ്യം വെച്ച് നീങ്ങും. നാളെ ജയ്പ്പൂര്‍, ആഗ്ര പാതകൾ പൂര്‍ണമായി അടക്കും. ട്രെയിൻ തടയൽ സമരവും ഇന്ന് മുതൽ തുടങ്ങാനാണ് തീരുമാനം.  

Also Read: കർഷക പ്രക്ഷോഭം ശക്തമാകുന്നു; ഇന്ന് മുതൽ ദേശീയപാത ഉപരോധവും ട്രെയിൻ തടയലും, മറ്റന്നാൾ രാജ്യവ്യാപകസമരം

click me!