Asianet News MalayalamAsianet News Malayalam

കർഷക പ്രക്ഷോഭം ശക്തമാകുന്നു; ഇന്ന് മുതൽ ദേശീയപാത ഉപരോധവും ട്രെയിൻ തടയലും

തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ജനജീവിതത്തെ സമരം സാരമായി ബാധിച്ചിരിക്കുകയാണെന്നും സമരം അവസാനിപ്പിക്കണമെന്നും ഇന്നലെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടിരുന്നു. 

farmers protest delhi chalo protest enters 17 day
Author
Delhi, First Published Dec 12, 2020, 6:02 AM IST

ദില്ലി: കര്‍ഷക പ്രക്ഷോഭം ഇന്ന് പതിനേഴാം ദിവസത്തിലേക്ക്. ദില്ലിയിലേക്കുള്ള ജയ്പ്പൂര്‍, ആഗ്ര പാതകൾ കൂടി ഉപരോധിക്കാനുള്ള സമരം ഇന്ന് മുതൽ തുടങ്ങും. രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്നുള്ള കര്‍ഷകര്‍ ഇന്ന് ഉച്ചക്ക് ശേഷം  ദേശീയപാതകൾ ലക്ഷ്യം വെച്ച് നീങ്ങും.  നാളെ ജയ്പ്പൂര്‍, ആഗ്ര പാതകൾ പൂര്‍ണമായി അടക്കും. ട്രെയിൻ തടയൽ സമരവും ഇന്ന് മുതൽ തുടങ്ങാനാണ് തീരുമാനം. 

തിങ്കളാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ജനജീവിതത്തെ സമരം സാരമായി ബാധിച്ചിരിക്കുകയാണെന്നും സമരം അവസാനിപ്പിക്കണമെന്നും ഇന്നലെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ മാത്രമാണെന്നും നിയമങ്ങൾ പിൻവലിച്ചാൽ ഉടൻ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷക സംഘടനകൾ വ്യക്തമാക്കി. 

അതേസമയം, ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കർഷക സംഘടനകൾ അനിശ്ചിതകാല സമരം തുടങ്ങുന്നു. ഇന്ന് മുതൽ സത്യാഗ്രഹം സമരം തുടങ്ങാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം. കേരള നിയമസഭാ സംയുക്ത പ്രമേയം കൊണ്ടുവരുന്നതിനെ പറ്റി ആലോചിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു

Follow Us:
Download App:
  • android
  • ios