
ശ്രീനഗർ: റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിൽ എൻഐഎയുടെ പരിശോധന. രജൗരി ജില്ലയിലെ അഞ്ചിടങ്ങളിലായാണ് പരിശോധന. ഭീകരർക്ക് സഹായമെത്തിച്ചവരെയടക്കം കണ്ടെത്താനാണ് ശ്രമം. ഭീകരരുമായി ബന്ധമുള്ളവരിൽനിന്നും കണ്ടെത്തിയ വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തു. ഗൂഢാലോചന സംബന്ധിച്ചടക്കമുള്ള വിവരങ്ങൾ ലഭിക്കാനായി ഇത് പരിശോധിക്കുന്നത് തുടരുകയാണ്. ഈമാസം ഒൻപതിനാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam