തൃണമൂലിൽ പോര് മുറുകുന്നു; മമത ബാനർജി ഉൾപ്പെടെ ഉള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിയുടെ മകൻ

Published : Jun 14, 2026, 12:06 PM IST
Mamata Banerjee Legal Notice

Synopsis

തൃണമൂൽ കോൺ​ഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നേതാക്കൾക്ക് വക്കീൽ നോട്ടീസും. വിമത എംപിമാർക്ക് നേതൃത്വം നൽകുന്ന കക്കോലി ഘോഷ് ദസ്തിദാർ എംപിയുടെ മകൻ ഡോ. ബൈദ്യനാഥ് ഘോഷ് ദസ്തിദാർ മമത ബാന‍ർജി അടക്കമുള്ള നേതാക്കൾക്ക് വക്കീൽ അയച്ചു. 

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ, പാർട്ടി അധ്യക്ഷ മമത ബാനർജി അടക്കമുള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിമത എംപിമാർക്ക് നേതൃത്വം നൽകുന്ന കക്കോലി ഘോഷ് ദസ്തിദാർ എംപിയുടെ മകൻ ഡോ. ബൈദ്യനാഥ് ഘോഷ് ദസ്തിദാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലാണ് നടപടി. മമത ബാനർജിക്ക് പുറമേ തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കല്യാൺ ബാനർജി, സൗ​ഗത റോയ്, സൊണാലി ​ഗുഹ എന്നിവർക്കും വക്കീൽ നോട്ടീസ് അയച്ചു.

തനിക്കെതിരായ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരിക്കലും താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ വക്കീൽ നോട്ടീസിൽ പറഞ്ഞു. 15 ദിവസത്തിനകം പരസ്യമായി മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കണമെന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ മുന്നറിയിപ്പ് നൽകി. താനും സഹോദരനും അമ്മയും പതിവായി മദ്യപിക്കുമെന്ന സൊണാലി ​ഗുഹയുടെ പരാമ‍ർശം അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ പറഞ്ഞു.

ബരാസത്ത് മണ്ഡലത്തിൽ മത്സരിക്കാനായി ബൈദ്യനാഥ് ഘോഷ് ദസ്തിദാർ സീറ്റ് ചോദിച്ചുവെന്ന ആരോപണത്തിലാണ് വക്കീൽ നോട്ടീസ് നടപടി. അതേസമയം ബരാസത്ത് മണ്ഡലത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺ​ഗ്രസുമായി ബന്ധമുള്ളവർ തന്നെ സമീപച്ചതായും രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആവശ്യപ്പെട്ടതായും ബൈദ്യനാഥ് ഘോഷ് ദസ്തിദാർ വക്കീൽ നോട്ടീസിൽ അവകാശപ്പെട്ടു.

കക്കോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിൽ 19 വിമത എംപിമാർ പാർട്ടിക്ക് ഭീഷണി ഉയർത്തുന്നതിനിടെ ആണ് മമത ബാനർജി അടക്കമുള്ള നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചത്. ദില്ലിയിൽ ഇന്ന് യോ​ഗം ചേരുന്ന വിമത എംപിമാർ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബെം​ഗളൂരുവിൽ ഇന്ന് 'പാറ്റകൾ' പാറും; സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും
തീപിടുത്തതിനു മുൻപ് മുഖം മറച്ച ഒരു സ്ത്രീ കെട്ടിടത്തിലേക്ക് കയറുന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ദില്ലി തീപിടിത്തത്തിൽ നിർണായകം