സ്കൂളുകളിൽ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണം; ഉത്തരവുമായി മഹാരാഷ്ട്ര സർക്കാർ

By Web TeamFirst Published Jan 22, 2020, 8:41 AM IST
Highlights

പൗരത്വ നിയമത്തിനെതിരെ പല കോണുകളിലും പ്രതിഷേധം നടക്കവെയാണ് ഭരണഘടനയുടെ പ്രാധാന്യം വിദ്യാർഥികളില്‍ ആഴത്തിൽ എത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. മഹാ വികാസ് അഘാഡി സർക്കാരിലെ പ്രധാന സഖ്യകക്ഷിയായ ശിവസേന ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

മുംബൈ: ജനുവരി 26 മുതൽ സ്കൂളുകളിൽ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവുമായി മഹാരാഷ്ട്ര സർക്കാർ. ഭരണഘടനയുടെ ഉള്ളടക്കവും പ്രാധാന്യവും സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണിതെന്ന് വിദ്യാഭ്യാസ മന്ത്രിയും കോൺഗ്രസ് നേതാവുമായ വർഷ ഗയ്ക്‌വാദ് ഉത്തരവിൽ വ്യക്തമാക്കി. 

പൗരത്വ നിയമത്തിനെതിരെ പല കോണുകളിലും പ്രതിഷേധം നടക്കവെയാണ് ഭരണഘടനയുടെ പ്രാധാന്യം വിദ്യാർഥികളില്‍ ആഴത്തിൽ എത്തിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. മഹാ വികാസ് അഘാഡി സർക്കാരിലെ പ്രധാന സഖ്യകക്ഷിയായ ശിവസേന ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

പഴയ സര്‍ക്കാര്‍ ഉത്തരവാണ് ഇതെന്നും ജനുവരി 26 മുതല്‍ വീണ്ടും പ്രാവര്‍ത്തികമാക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വർഷ ഗയ്ക്‌വാദ് വിശദമാക്കി. കോണ്‍ഗ്രസ് എന്‍സി പി സര്‍ക്കാര്‍ 2013ല്‍  പുറത്തിറക്കിയ ഉത്തരവാണ് സ്കൂളുകളില്‍ ഭരണഘടനയുടെ ആമൂഖം വായിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധ രൂപമായാണ് നീക്കത്തെ ദേശീയ തലത്തില്‍ വിലയിരുത്തുന്നത്. 

ബിജെപിയെ വെട്ടിലാക്കി ഒ രാജഗോപാൽ; ഗവര്‍ണറെ വിമര്‍ശിച്ചില്ലെന്ന് വി മുരളീധരൻ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ്

click me!