കാലാവസ്ഥയിൽ റെഡ് അലർട്ട്, അതിശക്ത മഴയിൽ രാജ്യത്ത് ഇന്ന് മാത്രം 27 ജീവൻ നഷ്ടം; കശ്മീരിലും നാഗാലാൻഡിലും സ്ഥിതി അതിരൂക്ഷം

Published : Jul 19, 2026, 09:14 PM ISTUpdated : Jul 21, 2026, 05:23 PM IST
FLOOD

Synopsis

രാജ്യത്ത് അതിശക്തമായ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇന്ന് മാത്രം 27 പേർ മരിച്ചു. ജമ്മു കശ്മീരിലും നാഗാലാൻഡിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. കശ്മീരിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീ തീരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം

ദില്ലി: രാജ്യത്തെ കണ്ണീരിലാഴ്ത്തി അതിശക്ത മഴ അപകടം വിതയ്ക്കുന്നു. ജമ്മു കശ്മീർ ഉൾപ്പെടെ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമായുള്ള മഴക്കെടുതിയിൽ ഇന്ന് മാത്രം 27 ജീവൻ നഷ്ടമായി. ജമ്മു കശ്മീരിലും നാഗാലാൻഡിലും സ്ഥിതി അതിരൂക്ഷമായി തുടരുകയാണ്. മഴക്കെടുതിയിൽ ജമ്മു കശ്മീരിൽ മാത്രം 14 പേർ മരിച്ചു. ജമ്മു കശ്മീരിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാൻഡിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോൺ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിൽ 8 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. ഇവിടെ കുടുങ്ങിക്കിടക്കുന്ന വരെ കണ്ടെത്താൻ ഊർജ്ജിത രക്ഷാപ്രവർത്തനം തുടരുകയാണ്. നാഗാലാൻഡിൽ കൂടുതൽ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീ തീരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് ദിവസം കൂടി മഴതുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

കാലാവസ്ഥയിൽ റെഡ് അലർട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാകുകയാണ്. ജമ്മു കാശ്മീരിലും നാഗാലാൻഡിലും ആണ് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. ജമ്മു കശ്മീരിൽ ജമ്മു മേഖലയിലാണ് കനത്ത നാശനഷ്ടം. നാലിടങ്ങളലായുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായതാണ് സ്ഥിതി രൂക്ഷമാക്കിയത്. മഴക്കെടുതിയിൽ ജമ്മു കശ്മീരിൽ മാത്രം 14 പേർ മരിച്ചു. നാഗാലാൻഡിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോൺ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിൽ 8 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. ഇവിടെ കുടുങ്ങിക്കിടക്കുന്ന വരെ കണ്ടെത്താൻ ഊർജ്ജിത രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റ 12 പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും പലരെയും കണ്ടെത്താനുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉത്തരാഖണ്ഡിലാകട്ടെ ഹരിദ്വാറിൽ മിന്നലേറ്റ് രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഉത്തരാഖണ്ഡിനൊപ്പം ദില്ലി, ഹിമാചൽ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീ തീരങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് ദിവസം കൂടി മഴതുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുഴുവരിച്ച കോഴിമുട്ട ഓൺലൈനിൽ വിതരണം ചെയ്തു; മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടച്ചുപൂട്ടി
'ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ ചരിത്ര നേട്ടം, ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്നത്': അഭിനന്ദനവുമായി പ്രധാനമന്ത്രി