
ദില്ലി: രാഷ്ട്രപതി ഭവനിലെ ശുചീകരണത്തൊഴിലാളിയുടെ മരുമകൾക്ക് കൊവിഡ് 19 ബാധി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ താമസിക്കുന്ന കെട്ടിട സമുച്ചയത്തിനുള്ളിലെ 125 കുടുംബങ്ങളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ശുചീകരണത്തൊഴിലാളിയുടെ മരുമകളുടെ അമ്മ കൊവിഡ് 19 ബാധിച്ച് മരിച്ചിരുന്നു. ബന്ധുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള എല്ലാവരും ഇവരുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. അതിനെ തുടർന്ന് കുടുംബത്തിലെ എല്ലാവരെയും ഐസൊലേഷനിലാക്കിയിരുന്നു. എന്നാൽ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പക്ഷേ കഴിഞ്ഞ തിങ്കളാഴ്ച കൊവിഡ് 19 പരിശോധനാഫലം എത്തിയപ്പോൾ ശുചീകരണതൊഴിലാളിയുടെ മരുമകൾക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.
കുടുംബത്തിലാദ്യമായിട്ടാണ് കൊവിഡ് 19 പോസിറ്റീവ് ആകുന്നത്. പരിശോധനാ ഫലം എത്തിയതിനെ തുടർന്ന് രാഷ്ട്രപതി ഭവനിലെ കെട്ടിട സമുച്ചയത്തിൽ താമസിക്കുന്ന 125 കുടുംബങ്ങളെ ഹൗസ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇവരുടെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ബ്ലോക്കിലെ 25 കുടുംബങ്ങൾ കർശനമായി നിരീക്ഷണത്തിലാണ്. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ അനുവാദമുണ്ടെങ്കിലും ഇവിടങ്ങളിൽ കർശനമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam