ഇപിഎസ് കത്ത് പിൻലിച്ചത് നിർണായകമായി, വിജയ്നെ പിന്തുണച്ച 21 വിമത എംഎൽഎമാർക്ക് ആശ്വാസം; അയോഗ്യരാക്കില്ലെന്ന് സ്പീക്കർ

Published : Jun 09, 2026, 02:38 PM IST
vijay eps

Synopsis

വിജയ് സർക്കാരിനെ പിന്തുണച്ച 21 എഐഎഡിഎംകെ വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്ത് പാർട്ടി ജനറൽ സെക്രട്ടറി ഇപിഎസ് പിൻവലിച്ചു. ഇതേത്തുടർന്ന് ഇവരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ അറിയിച്ചത് വിമത എംഎൽഎമാർക്ക് ആശ്വാസമായി

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ അണ്ണാ ഡി എം കെ. (എ ഐ എ ഡി എം കെ) വിമത എം എൽ എമാർക്ക് ആശ്വാസം. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച എ ഐ എ ഡി എം കെയിലെ 21 എം എൽ എമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ സി ഡി പ്രഭാകർ അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെ പിന്തുണച്ച 25 എം എൽ എ മാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് നൽകിയ കത്ത് എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി (ഇ പി എസ്) പിൻവലിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ ഈ സുപ്രധാന തീരുമാനം. അതേസമയം വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച ശേഷം എം എൽ എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകത്തിൽ (ടി വി കെ) ചേർന്ന നാല് പേരുടെ കാര്യത്തിൽ സ്പീക്കർ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ പിന്നീട് മാത്രമായിരിക്കും തീരുമാനം പ്രഖ്യാപിക്കുകയെന്ന് സ്പീക്കർ വ്യക്തമാക്കി. പാർട്ടി പിളർപ്പിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെ, ഇ പി എസ് കത്ത് പിൻവലിച്ചതും സ്പീക്കറുടെ പുതിയ തീരുമാനവും തമിഴ്‌നാട് രാഷ്ട്രീയ കേന്ദ്രങ്ങൾ വലിയ ശ്രദ്ധയോടെ ഉറ്റുനോക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എസി, സ്ലീപ്പർ കോച്ചുകളിലേക്ക് ഇരച്ചുകയറി യാത്രക്കാർ, ജനസമുദ്രമായി ട്രെയിനുകൾ; കോൺസ്റ്റബിൾ പരീക്ഷ കഴിഞ്ഞതോടെ പാഞ്ഞെത്തിയത് ലക്ഷങ്ങൾ
ഇന്ധനവില കുറയുമോ? പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ' വിപണി ശാന്തമാകുമ്പോൾ വില കുറയും'