
ബംഗളൂരു:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്ക് ആശ്വാസം.ഇപിഎഫ്ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.23.34 ലക്ഷം രൂപ പിഎഫ് അരിയേഴ്‌സ് നൽകുന്നതിൽ വീഴ്ച വരുത്തിയതിന് ആണ് ഉത്തപ്പ അടക്കമുള്ളവർക്ക് എതിരെ ഇപിഎഫ്ഒ അധികൃതർ അറസ്റ്റ് വാറന്റ് നൽകിയത്.ഉത്തപ്പ നിക്ഷേപകനായ സെന്റാറസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരുടെ പിഎഫ് വിഹിതം നൽകുന്നതിൽ വീഴ്ച വരുത്തിയിരുന്നു
എന്നാൽ താൻ നിക്ഷേപം നടത്തിയ ഒരു കമ്പനി മാത്രം ആണിത് എന്നാണ് ഉത്തപ്പയുടെ വാദം.കെടുകാര്യസ്ഥത മൂലം കമ്പനി നഷ്ടത്തിലേക്ക് പോയി എന്ന് മനസ്സിലായപ്പോൾ താൻ ഡയരക്ടർ ബോർഡിൽ നിന്ന് രാജി വെച്ചു.2018-ൽ തന്നെ രാജി നൽകിയതാണെന്നും ഉത്തപ്പ വിശദീകരിച്ചു.ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam