നവജാതശിശുക്കൾക്കുള്ള സ്വർണമോതിരം, വിജയ് സർക്കാരിന് ആശ്വാസം; ജോയ് ആലുക്കാസിന് ടെണ്ടർ നൽകിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചു

Published : Sep 10, 2026, 12:55 PM IST
Tamil Nadu Chief Minister Joseph Vijay

Synopsis

നവജാതശിശുക്കൾക്ക് സ്വർണമോതിരം നൽകുന്ന വിജയ് സർക്കാരിന്റെ പദ്ധതിക്ക് മദ്രാസ് ഹൈക്കോടതിയുടെ അംഗീകാരം. ജോയ് ആലുക്കാസിന് ടെണ്ടർ നൽകിയതിനെതിരായ ഹർജി തള്ളിയതോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ നിയമപരമായ തടസ്സങ്ങൾ നീങ്ങി.

ചെന്നൈ: നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതിയുടെ ടെണ്ടർ നടപടികളിൽ വിജയ് സർക്കാരിന് ആശ്വാസം. പദ്ധതിയുടെ ടെണ്ടർ നടപടികൾ മദ്രാസ് ഹൈക്കോടതി ശരിവച്ചു. ജോയ് ആലുക്കാസിന് ടെണ്ടർ നൽകിയ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. വിജയ് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ സ്വർണപണിക്കാരനായ രാജ് ജി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഒരു പൈസ പണിക്കൂലി നൽകുന്നതിനെതിരെ ആയിരുന്നു രാജ് ജി ഹർജി നൽകിയിരുന്നത്.

മദ്രാസ് ഹൈക്കോടതി ഉത്തരവോടെ വിജയ് സർക്കാരിന്റെ നവജാതശിശുക്കൾക്കുള്ള സ്വർണമോതിര പദ്ധതിയുമായി മുന്നോട്ട് പോകാൻ വഴിതെളിഞ്ഞു. ഈ പദ്ധതി ഈ മാസം 25-ന് ഉദ്ഘാടനം ചെയ്തേക്കും. ഹർജി തള്ളിയതോടെ പദ്ധതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങുകയും ടെണ്ടർ നടപടികൾക്ക് നിയമസാധുത ലഭിക്കുകയും ചെയ്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

2 കോടി ആവശ്യപ്പെട്ട് ബിജെപി നേതാവിന്‍റെ മാനനഷ്ടക്കേസ്; സിജെപി നേതാക്കൾക്ക് ദില്ലി ഹൈക്കോടതി നിർദേശം
'വീർ ഗാർഡിയൻ': ജാപ്പനീസ് യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തി; സഹകരണം ശക്തമാകുന്നെന്ന് രാജ്‌നാഥ് സിങ്