മേഘാലയ അതിർത്തിയിലെ വെടിവെയ്പ് പ്രകോപനമില്ലാതെയെന്ന് സമ്മതിച്ച് അസം, പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് 

By Web TeamFirst Published Nov 24, 2022, 9:32 AM IST
Highlights

അസം - മേഘാലയ അതിർത്തിയിലെ  വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിൽ മേഘാലയ മുഖ്യമന്ത്രി കൊർണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ദില്ലി : മേഘാലയ അതിർത്തിയിലെ വെടിവെയ്പ് പ്രകോപനം ഇല്ലാതെയെന്ന് സമ്മതിച്ച് അസം. കേന്ദ്രത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറി. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കേന്ദ്രം നിർദ്ദേശിക്കുന്ന അന്വേഷണം അംഗീകരിക്കാമെന്നും അസം അറിയിച്ചു. അസം - മേഘാലയ അതിർത്തിയിലെ  വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിൽ മേഘാലയ മുഖ്യമന്ത്രി കൊർണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സംഭവത്തെ കുറിച്ച് സിബിഐയോ എൻഐഎയോ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേന്ദ്ര ഏജൻസിയോ നിഷ്പക്ഷ സമിതിയോ സംഭവം അന്വേഷിക്കണമെന്ന് അസം ആവശ്യപ്പെട്ടിരുന്നു. 

അസം - മേഘാലയ അതിർത്തി വെടിവെപ്പ്: കേന്ദ്ര ഏജൻസി അന്വേഷിക്കണം, മേഘാലയ മുഖ്യമന്ത്രി അമിത് ഷായെ കാണും

കഴിഞ്ഞ ദിവസം അതിർത്തിയിലുണ്ടായ വെടിവെപ്പിൽ അസം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയയിൽ നിന്നുള്ള അഞ്ച് പേരുമാണ്  കൊല്ലപ്പെട്ടത്. അതിർത്തി മേഖലയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. അനധികൃതമായി മരം മുറിച്ച് കടത്തുന്നത് വനംവകുപ്പ് തടഞ്ഞപ്പോഴാണ് സംഘർഷം ഉണ്ടായതെന്നാണ് അസമിന്റെ വാദം. തടി മുറിച്ച് കടത്തിയവരെ അസം വനം വകുപ്പ് പിടികൂടി. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ ഓഫീസ് വളഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. വെസ്റ്റ് ജയന്തി ഹിൽസ് മേഖലയിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ട മേഘാലയ സ്വദേശികൾ. അസം വനംവകുപ്പിലെ ഹോം ഗാർഡാണ് കൊല്ലപ്പെട്ട മറ്റൊറരാൾ. കൂടുതൽ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മേഘലായ സ്വദേശികൾ ഖാസി സമുദായ അംഗങ്ങളാണ്. 


 

click me!