
ദില്ലി: എൻടിഎയിൽ വൻ അഴിച്ചു പണിക്ക് സാധ്യതയെന്ന് സൂചന. നാൽപ്പതിലധികം ഉദ്യോഗസ്ഥരെ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ന് രാത്രി 8 മണിക്ക് പ്രഖ്യാപനമെന്നും സൂചന. സിജെപി സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സർക്കാർ എൻടിഐയിൽ അഴിച്ചുപണിയെന്ന വാർത്ത വരുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജിയിൽ സർക്കാർ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ.
രാജി ഒഴികെയുള്ള ആവശ്യങ്ങൾ തല്ക്കാലം പരിഗണിക്കാമെന്ന് സിജെപി നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രിതല സമിതി അറിയിച്ചു. രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചർച്ച തീരുമാനാകാതെ പിരിഞ്ഞു. ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിയാവശ്യപ്പെട്ട് തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam