2025ലെ റിപ്പബ്ലിക് ദിനം; കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം

Published : Jan 23, 2025, 04:18 PM IST
2025ലെ റിപ്പബ്ലിക് ദിനം; കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാനമന്ത്രിയുടെ ക്ഷണം

Synopsis

2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ 'സ്വർണിം ഭാരതി'ന്റെ ശിൽപ്പികളായി അംഗീകരിച്ചാണ് ക്ഷണം നൽകിയത്. കേരളത്തിൽ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.

രാഷ്ട്രനിർമാണത്തിൽ ഈ വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളും സമൂഹത്തിന് അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകളും ആഘോഷമാക്കാനും അംഗീകരിക്കാനും ലക്ഷ്യമിടുന്നതാണ് ഈ ഉദ്യമം. റിപ്പബ്ലിക് ദിന പരേഡിലെ സാന്നിധ്യം അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും രാജ്യത്തിന്റെ പുരോഗതിയോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള സാക്ഷ്യമാകും.

പാരാലിമ്പിക്സ് സംഘാംഗങ്ങളും അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ വിജയികളും, മികച്ച പ്രവർത്തനം കാഴ്ചവച്ച പിഎം-വിശ്വകർമ യോജന ഗുണഭോക്താക്കൾ, പിഎം കുസും പദ്ധതി ഗുണഭോക്താക്കൾ, പിഎം സൂര്യ ഘർ യോജന ഗുണഭോക്താക്കൾ, കൈത്തറി-കരകൗശലത്തൊഴി‌ലാളികൾ, മികച്ച പ്രവർത്തനം കാഴ്ചവച്ച ജലയോദ്ധാക്കൾ, കുടിവെള്ള-ശുചിത്വ പരിപാലനത്തിനുള്ള പാനി സമിതി അംഗങ്ങൾ, മൃഗസംരക്ഷണവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗോകുൽ ദൗത്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർ, 'മൈ ഭാരത്' സന്നദ്ധപ്രവർത്തകർ, പിഎം മത്സ്യ സമ്പദ യോജന ഗുണഭോക്താക്കൾ, 'മൻ കീ ബാത്ത്' പരിപാടിയിൽ പ്രധാനമന്ത്രി പരാമർശിച്ച വ്യക്തികൾ, മികച്ച സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചവർ, പ്രത്യേക നേട്ടം കൈവരിച്ച ഗോത്രവർഗ ഗുണഭോക്താക്കൾ തുടങ്ങിയവർക്കാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത്.

READ MORE: റോങ്ങ് സൈഡിലൂടെ ട്രക്ക്, ഡ്രൈവർ മദ്യ ലഹരിയിൽ; കല്ലെറിഞ്ഞ് നാട്ടുകാർ, ഞെട്ടിക്കുന്ന സംഭവം നടന്നത് മഹാരാഷ്ട്രയിൽ

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ