
ദില്ലി: റിപ്പബ്ലിക്ക് ദിന പരേഡിന് ദില്ലിയിൽ തുടക്കമായി. രാഷ്ട്രപതി രാം നാഥ് കൊവിന്ദ് ദേശീയ പതാക ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ ധീരസൈനികർക്ക് ആദരമർപ്പിച്ചു. രാജ്പഥിൽ പരേഡ് തുടങ്ങിക്കഴിഞ്ഞു. മുഖ്യാതിഥിയില്ലാതെയാണ് ചടങ്ങുകൾ. റിപ്പബ്ലിക്ക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി.
റിപ്പബ്ലിക്ക് ദിന പരേഡിന്റെ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി. ലെഫ്നന്‍റ് കേണൽ അബു മുഹമ്മദ് ഷഹനൂർ ഷവോണിന്റെ നേതൃത്വത്തിലുള്ള 122 അംഗ സേനയാണ് ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പരേഡിന്റെ ഭാഗമായത്.
ഇന്ത്യയുടെ സൈനിക ശേഷി വിളിച്ചോതുന്നതായിരുന്നു പരഡേിന്റെ ആദ്യഘട്ടം, കരസേനയുടെ പ്രധാന യുദ്ധ ടാങ്കർ ടി 90 ഭീഷ്മ, ബ്രഹ്മോസ് മിസൈൽ, എന്നിവ പരേഡിൽ പ്രദർശിപ്പിച്ചു.
ടി 90 ഭീഷ്മ
ബ്രഹ്മോസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam