
മുംബൈ: റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അർണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയിൽ വച്ച് ആക്രമണം നടന്നതായി ആരോപണം. ഏപ്രിൽ 22ന് രാത്രി 10 മണിക്ക് നടന്ന ചാനൽ ചർച്ചകൾക്ക് ശേഷം അര്‍ദ്ധരാത്രി 12.30ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നത് എന്നാണ് അര്‍ണാബിന്‍റെ ആരോപണം. ഈ സമയത്ത് മോട്ടോർ ബൈക്ക് ഓടിച്ച രണ്ട് പേർ കാറിനെ ആക്രമിച്ചു.ആക്രമണകാരികൾ അർണാബ് ഗോസ്വാമിയുടെ കാറിന് മുന്നിൽ ബൈക്ക് ഇടിച്ചു നിർത്തിയെന്നാണ് റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ ബൈക്കിനെ ഇടിക്കുമെന്ന ചിന്തയിൽ അർണാബ് കാർ നിർത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചാടിയിറങ്ങി ആക്രമിക്കുകയും ചെയ്തു. കാറിന്‍റെ ചില്ലുകൾ തകർക്കാൻ അവർ ശ്രമിക്കുകയും കാറിനു നേരെ ആക്രമണം ആരംഭിക്കുകയും ചെയ്തു. പിന്നീട് അക്രമികൾ കാറിന് മുകളിൽ കരി ഓയിൽ ഒഴിച്ചു രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും അര്‍ണാബ് പറയുന്നു.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് എന്നാണ് അര്‍ണാബ് ആരോപിക്കുന്നത്. സോണിയാ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അർണാബ് പിന്നീട് ആരോപിച്ചു. സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കും എന്നാണ് അര്‍ണാബ് പറയുന്നു. ഇവരെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയാണ് ഇവരെ പ്രകോപിപ്പിക്കുന്നത് എന്നും അര്‍ണാബ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam