കുഴല്‍ക്കിണറില്‍ കുടുങ്ങി കുട്ടി: രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയില്‍, രക്ഷാശ്രമം തുടരുന്നു

Published : Oct 25, 2019, 11:47 PM IST
കുഴല്‍ക്കിണറില്‍ കുടുങ്ങി കുട്ടി: രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയില്‍, രക്ഷാശ്രമം തുടരുന്നു

Synopsis

 സമാന്തരമായി കിണർ ഉണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും മണ്ണിടിച്ചിലിനെ തുടർന്ന് ഈ ശ്രമം ഉപേക്ഷിച്ചു.   

തിരുച്ചിറപ്പള്ളി: തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽ  കിണറിൽ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 26 അടി താഴ്ച്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. മധുരയിൽ നിന്നെത്തിയ  വിദഗ്ധ സംഘമാണ് ഇപ്പോൾ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സമാന്തരമായി കിണർ ഉണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും മണ്ണിടിച്ചിലിനെ തുടർന്ന് ഈ ശ്രമം ഉപേക്ഷിച്ചു. 

രണ്ട് കൈകളും മുകളിലേക്ക് ഉയർത്തിയ നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. കൈകളിലൂടെ കുരുക്ക് ഇട്ട് മുകളിലേക്ക് ഉയർത്താനാണ് വിദഗ്ധർ ശ്രമിക്കുന്നത്.മെഡിക്കൽ സംഘം അടക്കം അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കുഴൽ കിണറിൽ ശുചീകരണ ജോലി നടക്കുകയാണ്. വൈകിട്ട് കുഴൽകിണറിന് സമീപം കളിക്കുന്നതിനിടെയാണ് രണ്ടര വയസ്സുകാരൻ കിണറിലേക്ക് വീണത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി
ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്ത ഭക്ഷ്യ ക്ഷാമം; ഒരു കുപ്പി പെട്രോളിന് 300, എൽപിജിക്ക് 4000 വരെ; ഉപരോധത്തിൽ ഒറ്റപ്പെട്ട് മണിപ്പൂരിലെ കാംഗ്പോക്‌പി ജില്ല