രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ; കുഞ്ഞിന് അടുത്തെത്തി സംഘം, പ്രാർത്ഥനയോടെ ലച്ച്യാൻ ​ഗ്രാമം

Published : Apr 04, 2024, 02:08 PM ISTUpdated : Apr 04, 2024, 03:11 PM IST
രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ; കുഞ്ഞിന് അടുത്തെത്തി സംഘം, പ്രാർത്ഥനയോടെ ലച്ച്യാൻ ​ഗ്രാമം

Synopsis

വീടിന് സമീപം കളിക്കാൻ പോയ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണെന്നാണ് കരുതുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടവർ വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുഴൽക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴി നിർമ്മിച്ചാണ് അധികൃതർ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.

ബെം​ഗളൂരു: കർണാടകയിലെ വിജയപുരയിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരന് വേണ്ടി പ്രാർഥനയോടെ നാട്. വിജയപുരയിലെ ലച്ച്യാൻ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇന്നലെ വൈകിട്ടാണ് ഒന്നരവയസ്സുകാരനായ സാത്വിക് വീണത്. കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. കുഞ്ഞ് വീണ കുഴൽക്കിണറിന് സമാന്തരമായി ട്രഞ്ച് കുഴിച്ചാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ഇൻഡി പൊലീസ് സൂപ്രണ്ടിന്‍റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. 

വീടിന് സമീപം കളിക്കാൻ പോയ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണെന്നാണ് കരുതുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടവർ വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുഴൽക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴി നിർമ്മിച്ചാണ് അധികൃതർ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ കുഞ്ഞ് ശബ്ദങ്ങളോട് പ്രതികരിക്കാതിരുന്നതോടെ വലിയ ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ ട്രഞ്ച് കുഴിച്ച് അത് വഴി രക്ഷാപ്രവർത്തകർ കുഞ്ഞിന്‍റെ അടുത്തെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രക്ഷാ പ്രവർത്തനം അവസാനഘട്ടത്തിലാണ്. ഇപ്പോൾ രക്ഷാപ്രവർത്തകർക്ക് കുഞ്ഞിനെ കാണാമെന്നും കുഞ്ഞ് കരയുന്ന ഒച്ച കേൾക്കാമെന്നുമാണ് പുറത്തുവരുന്ന വിവരം. കുഞ്ഞ് അബോധാവസ്ഥയിലല്ല എന്നത് രക്ഷാപ്രവർത്തകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പതുക്കെ ട്രഞ്ച് വഴി, കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 

ഇന്നലെ രാത്രി മുതൽ കുഞ്ഞിന് നിരന്തരം ഓക്സിജൻ നൽകാൻ സജ്ജീകരണം ഒരുക്കിയിരുന്നു. കുഞ്ഞിന്‍റെ അമ്മ അടക്കമുള്ളവർ പുറത്ത് ആംബുലൻസിൽ കാത്തിരിക്കുകയാണ്. പുറത്തെത്തിച്ചാലുടൻ കുഞ്ഞിനെ അടിയന്തരവൈദ്യസഹായം നൽകി ആശുപത്രിയിലേക്ക് എത്തിക്കാൻ എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും പൊലീസ് വ്യക്തമാക്കി. 

സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ടില്ല'; കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടെന്ന ഇഡി വാദം തള്ളി മുഖ്യമന്ത്രി

https://www.youtube.com/watch?v=Ko18SgceYX8


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലന്‍സ്, ചെലവ് കുറവ്; ആശങ്കയില്ലാതെ ബിജെപി അധ്യക്ഷ പദത്തിൽ നിതിൻ നബിന്‍
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം