ലോക്ഡൗണ്‍: ഏപ്രിൽ 14 ന് ശേഷമുള്ള ബുക്കിങ്ങുകൾ നിർത്തിവച്ചിട്ടില്ലെന്ന് ഇന്ത്യന്‍ റയിൽവേ

By Web TeamFirst Published Apr 2, 2020, 12:25 PM IST
Highlights

 റെയില്‍വേ 14 ന്ശേഷമുളള ബുക്കിംഗ് നിര്‍ത്തിയതായി നേരത്തെ യാതൊരു അറിയിപ്പും നല്‍കിയുന്നില്ല.

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് പടരുന്നത് തടയാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായ ലോക്ഡൗണിന്‍റെ അവസാന തിയ്യതിയായ ഏപ്രിൽ 14 ന് ശേഷമുള്ള ബുക്കിങ്ങുകൾ നിർത്തിവച്ചിട്ടില്ലെന്നും സാധാരണനിലയില്‍ തുടരുമെന്നും  റെയിൽവേ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. ചിലമാധ്യമങ്ങളില്‍ ലോക് ഡൗണിന് ശേഷമുള്ള ബുക്കിംഗുകള്‍ റെയില്‍വേ ആരംഭിച്ചുവെന്ന നിലയില്‍ വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെടുന്നു. എന്നാല്‍ റെയില്‍വേ 14 ന്ശേഷമുളള ബുക്കിംഗ് നിര്‍ത്തിയതായി നേരത്തെ യാതൊരു അറിയിപ്പും നല്‍കിയുന്നില്ല. സാധാരണ നിലയില്‍ ഏപ്രിൽ 14 ന് ശേഷമുള്ള ബുക്കിംഗ് തുടരുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. 

Certain media reports have claimed that Railways has started reservations for the post-lockdown period. It is to clarify that reservations for journeys after 14th April were never stopped and is not related to any new announcement: Ministry of Railways pic.twitter.com/zq1Tsq2Ljr

— ANI (@ANI)
click me!