
ദില്ലി: മാസങ്ങള്‍ നീണ്ട കര്‍ശന നിയന്ത്രണങ്ങള്‍ക്കൊടുവില്‍ ജമ്മു കശ്‍മീരില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പുനസ്ഥാപിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് ഇന്‍റര്‍നെറ്റ് സേവനം കശ്‍മീരില്‍ പുനസ്ഥാപിച്ചതായി ബിഎസ്എന്‍എല്‍ അറിയിച്ചു.
അതേസമയം കശ്‍മീരിലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനത്തിന്‍റെ വേഗത ഇതുവരെ പൂര്‍വ്വസ്ഥിതിയില്‍ ആയിട്ടില്ല. നിലവില്‍ ടുജി ഇന്‍റര്‍നെറ്റ് സേവനം മാത്രമേ കശ്‍മീരില്‍ ലഭ്യമാകൂ. ഫോര്‍ജി ഇന്‍റര്‍നെറ്റിനുള്ള നിരോധനം തുടരും. 2019 ആഗസ്റ്റില്‍ ജമ്മു കശ്‍മീരിനെ വിഭജിച്ചു കൊണ്ടുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് കശ്‍മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനവും നിയന്ത്രണവും കൊണ്ടു വന്നത്.
ജനുവരിയില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സര്‍വ്വീസ് കശ്മീരില്‍ ഭാഗീകമായി പുനസ്ഥാപിച്ചിരുന്നു. ഒപ്പം 1674 സര്‍ക്കാര്‍ അംഗീകൃത വെബ്സെറ്റുകളും ലഭ്യമാക്കിയിരുന്നു. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ബാങ്കിംഗ് സേവനങ്ങള്‍ക്ക് മാത്രമായിട്ടാണ് ആദ്യഘട്ടത്തില്‍ ഇന്‍റര്‍നെറ്റ് സേവനം അനുവദിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam