ശമ്പള കുടിശ്ശിക ഇനിയും കിട്ടിയില്ലെന്ന് അമേഠി‌യിലെ വിരമിച്ച അധ്യാപകരുടെ പരാതി, സ്മൃതി ഇറാനിയുടെ മറുപടി ഇങ്ങനെ 

Published : Dec 30, 2023, 11:41 AM IST
ശമ്പള കുടിശ്ശിക ഇനിയും കിട്ടിയില്ലെന്ന് അമേഠി‌യിലെ വിരമിച്ച അധ്യാപകരുടെ പരാതി, സ്മൃതി ഇറാനിയുടെ മറുപടി ഇങ്ങനെ 

Synopsis

നിങ്ങളുടെ മേശപ്പുറത്ത് എന്ത് കെട്ടിക്കിടപ്പുണ്ടെങ്കിലും ഇന്ന് തന്നെ ഇവരുടെ പ്രശ്നം പരിഹരിക്കണമെന്ന് ഇറാനി ഉദ്യോഗസ്ഥന് നിർദേശം നൽകി.

ദില്ലി: ശമ്പള കുടിശ്ശക ഇനിയും ലഭിക്കാനുണ്ടെന്ന പരാതിയുമായി അമേഠിയിലെ വിരമിച്ച അധ്യാപകർ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മുന്നിൽ.  തന്റെ മണ്ഡലമായ അമേഠിയിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് സ്മൃതി ഇറാനി എത്തിയപ്പോഴാണ് സംഭവം. വെള്ളിയാഴ്ച പരിപാടിയിൽ പങ്കെടുക്കുമ്പോൾ വിരമിച്ച സ്കൂൾ അധ്യാപകർ ശമ്പളം ഇനിയും ലഭിച്ചില്ലെന്നാരോപിച്ച് മന്ത്രിയെ സമീപിച്ചു. ഉടൻ നടപടിയുമായി കേന്ദ്രമന്ത്രി രം​ഗത്തെത്തി. അവൾ ഉടൻ തന്നെ സ്‌കൂൾ ജില്ലാ വിദ്യാഭ്യാസ ഇൻസ്‌പെക്ടറെ വിളിച്ച് വിരമിച്ച അധ്യാപകരുടെ ശമ്പള കുടിശ്ശക മുഴുവൻ തീർത്ത് നൽകാൻ ആവശ്യപ്പെട്ടു.

നിങ്ങളുടെ മേശപ്പുറത്ത് എന്ത് കെട്ടിക്കിടപ്പുണ്ടെങ്കിലും ഇന്ന് തന്നെ ഇവരുടെ പ്രശ്നം പരിഹരിക്കണമെന്ന് ഇറാനി ഉദ്യോഗസ്ഥന് നിർദേശം നൽകി. കുറച്ച് മനുഷ്യത്വം കാണിക്കൂ. ഇത് അമേഠിയാണ്, ഇവിടെയുള്ള ഓരോ പൗരനും എന്നെ സമീപിക്കാൻ കഴിയുമെന്നും എംപി പറഞ്ഞു.  വിദ്യാഭ്യാസ ഓഫീസറുമായി ബിജെപി എംപി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അമേഠിയിൽ താമസിക്കുന്ന ഓരോ വ്യക്തിയും തങ്ങളുടെ പ്രശ്‌നങ്ങളുമായി നേരിട്ട് തന്നെ സമീപിക്കാറുണ്ടെന്നും സ്മൃതി ഓഫീസറോട് പറഞ്ഞു. യോഗി ആദിത്യനാഥ് സർക്കാരും അധ്യാപകർക്ക് അവരുടെ കുടിശ്ശിക നൽകണമെന്നാണ് ആഗ്രഹിക്കുന്നത്.   ഉടൻ നടപടിയെടുക്കണമെന്ന് അവർ ഉദ്യോഗസ്ഥനോട് പറഞ്ഞു. 
 

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി