
ജയ്പൂര്‍: ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന നേതാവ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ റിജു ജുന്‍ജുന്‍വാലയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജ്മേറിലെ സ്ഥാനാര്‍ഥിയായിരുന്നു റിജു. മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി പ്രസിഡന്‍റ് സച്ചിന്‍ പൈലറ്റ്, എഐസിസി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് രാജിക്കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.
ഞെട്ടിച്ച് കോൺഗ്രസ്, നാളെ ഫലം വരാനിരിക്കെ കൂട്ട നടപടി, 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി
രാജിവെച്ചെങ്കിലും വിവിധ മാര്‍ഗങ്ങളിലൂടെ പാര്‍ട്ടിയെയും രാജസ്ഥാന്‍ ജനതയെയും സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേദന നിറഞ്ഞ മനസ്സോടെയാണ് രാജിതീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ തന്‍റെ മൂല്യങ്ങള്‍ മുഴുവന്‍ പൊതുപ്രവര്‍ത്തനത്തില്‍ നടപ്പാകാനുകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അജ്മേറിലെയും ഭില്‍വാരയിലെയും ജനങ്ങള്‍ക്ക് എന്തുകാര്യത്തിനും തന്നെ സമീപിക്കാമെന്നും രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ജോഡോ യാത്ര പുരോഗമിക്കുകയാണ്.
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. ഭാരത് ജോഡോ യാത്ര അവസാനിച്ചാല്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തിന്‍റെ അനുയായികള്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സച്ചിന്‍ പൈലറ്റ് വഞ്ചകനാണെന്ന് തിരിച്ചടിച്ചാണ് അശോക് ഗെലോട്ട് മറുപടി നല്‍കിയത്. തുടര്‍ന്ന് ഗുരുതരമായ ഭരണപ്രതിസന്ധിയാണ് ഉടലെടുത്തത്. എന്നാല്‍, കേന്ദ്രനേതൃത്വം ഇടപെട്ട് തല്‍ക്കാലത്തേക്ക് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിലെ വിഭാഗീയത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കടുത്ത തലവേദനയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam