‘വൈകിയിട്ടില്ല, വിവാഹം കഴിക്കണം, അമ്മ വിഷമം പറയുന്നു’: രാഹുലിനോട് ലാലു പ്രസാദ്, മറുപടി ഇങ്ങനെ...

Published : Jun 24, 2023, 08:29 AM ISTUpdated : Jun 24, 2023, 02:38 PM IST
‘വൈകിയിട്ടില്ല, വിവാഹം കഴിക്കണം, അമ്മ വിഷമം പറയുന്നു’: രാഹുലിനോട് ലാലു പ്രസാദ്, മറുപടി ഇങ്ങനെ...

Synopsis

'അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു. നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്, ഈ താടിയൊക്കെ വടിച്ചുകളയണം’- ലാലു പറഞ്ഞു.

പട്ന: പട്നയിൽ നടന്ന പ്രതിപക്ഷയോഗത്തിനു ശേഷം ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മില്‍ നടത്തിയ കുശലാന്വേഷണം കൂടി നിന്നവരിൽ ചിരിപടർത്തി. രാഹുലിനോട് വിവാഹം കഴിക്കണം എന്നുള്ള ലാലുവിന്‍റെ അഭ്യർത്ഥനയാണ് നേതാക്കള്‍ക്കിടയിൽ ചിരി പടർത്തിയത്. പ്രതിപക്ഷ നേതാക്കളുടെ,  സംയുക്ത വാർത്താസമ്മേളനത്തിന് ശേഷമായിരുന്നു സംഭവം.

‘രാഹുൽ, താങ്കൾ ഒരു വിവാഹം കഴിക്കണം. ഇനിയും സമയം വൈകിയിട്ടില്ല. വിവാഹത്തെക്കുറിച്ചു പറഞ്ഞാൽ താങ്കൾ കേൾക്കില്ലെന്ന് താങ്കളുടെ അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു. നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്, ഈ താടിയൊക്കെ വടിച്ചുകളയണം’- ലാലു പറഞ്ഞു.   ഇതോടെ കൂടെയുണ്ടായിരുന്ന നേതാക്കള്‍ ചിരിയിൽ മുങ്ങി. എന്നാൽ വിവാഹകാര്യത്തിന് ഒരു ചിരിയിൽ മറുപടിയൊതുക്കിയ രാഹുൽ ‘താടി വെട്ടിയൊതുക്കാം’ എന്ന് ലാലുവിന് മറുപടി നല്‍കി. 

അതിനിടെ ലാലു പ്രസാദ് യാദവിന്‍റെ വിവാഹ കമന്‍റ് കൂടെയുണ്ടായിരുന്ന നേതാക്കളും ഏറ്റെടുത്തു. നിങ്ങളുടെ അമ്മ എന്നോട് പറഞ്ഞിരുന്നു ഇപ്പോള്‍ രാഹുലിന്‍റെ ശ്രദ്ധ എത്തുന്നില്ല എന്ന്, വേഗം വിവാഹം കഴിക്കൂ എന്നായിരുന്നു ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം,  ഇനിയും സമയമുണ്ട്, വൈകിയിട്ടില്ല എന്നായിരുന്നു ഒരു നേതാവിന്‍റെ കമന്‍റ്.   അനാരോഗ്യം മൂലം ദീർഘനാൾ സജീവരാഷ്ട്രീയത്തിൽനിന്നു ലാലു പ്രസാദ്  വിട്ടുനില്‍ക്കുകയായിരുന്നു. നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹം മാധ്യമപ്രവർത്തകർക്കു മുന്നിലെത്തുന്നത്. നിങ്ങളെയൊക്കെ കണ്ടിട്ട് കുറെ കാലമായി എന്ന വാചകത്തോടെയായിരുന്നു ലാലു മാധ്യമങ്ങളുടെ അടുത്തെത്തിയത്. വാർത്താ സമ്മേളനത്തിൽ  ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച അദ്ദേഹം, രാഹുൽ ഗാന്ധിയുടെ പോരാട്ടവീര്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

Read More : കത്തോ? വന്നിട്ടില്ലല്ലോ! പോസ്റ്റ്മാന്‍റെ പതിവ് മറുപടി; വീട്ടിലെത്തി നാട്ടുകാർ, ആധാ‍റടക്കം കത്തുകളുടെ കൂമ്പാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാൽഘറിൽ സർക്കാർ മുട്ടുമടക്കി; പതിനായിരങ്ങൾ പങ്കെടുത്ത സിപിഎം മാർച്ച് വിജയം; ആവശ്യങ്ങൾ അംഗീകരിച്ചു
5 പേരെ കൊന്ന യുവാവും ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളെ കൊന്ന യുവതിയും ജയിലിൽ വെച്ച് പ്രണയത്തിലായി, വിവാഹത്തിന് പരോൾ